Latest NewsNewsInternational

എന്റെ വിധി അള്ളാഹുവിന്റെ കരങ്ങളിൽ, തിരികെ വിളിക്കുന്നത് ദൈവം തീരുമാനിച്ചുകാണും; നിസാമുദ്ദീൻ മതസസമ്മേളനത്തിൽ പങ്കെടുത്ത ഇമാം മരിച്ചു

ജോഹന്നാസ്ബർഗ്: നിസാമുദ്ദീനിൽ നടന്ന മതസസമ്മേളനത്തിൽ പങ്കെടുത്തശേഷം ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയ ഇമാം മരിച്ചു. മൗലാന യൂസുഫ് ടൂട്ല എന്ന 80 കാരനാണ് മരിച്ചത്. മാർച്ച് ഒന്നു മുതൽ 15വരെ നിസാമുദ്ദീനിൽ നടന്ന തബ് ലീഗി ജമാഅത്ത് സമ്മേളനത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. കോവിഡ് ബാധയെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ജലദോഷത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുവെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് അവർ അറിയിച്ചു.

Read also: പോളിത്തീന്‍ കവര്‍ തുറന്ന് മൃതദേഹം മതാചാരപ്രകാരം സംസ്‌കരിച്ചു; തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതന്റെ മൃതദേഹം കൈകാര്യം ചെയ്തതില്‍ വീഴ്ച; നിരവധി പേർ നിരീക്ഷണത്തിൽ

‘തന്റെ വിധി അള്ളാഹുവിന്റെ കരങ്ങളിലാണ്, എപ്പോൾ തിരികെ വിളിക്കണമെന്ന് ദൈവം എപ്പോഴേ തീരുമാനിച്ചുകാണും’- ടൂട്ല പറഞ്ഞതായി കുടുംബാംഗം പറയുന്നു. ലോകമാകമാനം സംഘടിപ്പിച്ച സമാനമായ സമ്മേളനങ്ങളിലെല്ലാം അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിനൊപ്പം മറ്റേതെങ്കിലും ദക്ഷിണാഫ്രിക്കൻ സ്വദേശി സമ്മേളനത്തിൽ പങ്കെടുത്തോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button