![](/wp-content/uploads/2020/04/boris.jpg)
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഗര്‍ഭിണിയായ കാമുകിക്ക് കോവിഡ് ലക്ഷണങ്ങള്‍. എന്നാല്‍ രോഗ ലക്ഷണങ്ങളോടെ ഒരാഴ്ച വിശ്രമിച്ചതോടെ ആരോഗ്യം വീണ്ടെടുത്തുവെന്നും ബോറിസിന്റെ കാമുകിയായ ക്യാരി സിമണ്ട് പറഞ്ഞു. ഗര്‍ഭിണിയായിരിക്കെ കോവിഡ് 19 ബാധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഗര്‍ഭിണികള്‍ രോഗലക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും വായിച്ച് മനസ്സിലാക്കിയിരിക്കണമെന്നും സിമണ്ട്സ് പറഞ്ഞു.
എന്നാല്‍ ഇപ്പോഴും ചെറിയ ലക്ഷണങ്ങളോടെ കോവിഡ് ബാധിച്ച് ഐസൊലേഷനിലാണ് ബോറിസ് ജോണ്‍സണ്‍. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ട് ഒരാഴ്ചയായി. അതേസമയം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന വാര്‍ത്ത ലോകത്തെ അറിയിച്ചത്.
Post Your Comments