കൊറോണ കാരണം വന്‍ സാമ്പത്തിക നഷ്ടം നേരിടുന്നതിനിടെ തൊഴിലാളികളുടെ വേതനം പൂര്‍ണ്ണമായും നിര്‍ത്തിവെക്കാനൊരുങ്ങി ബാഴ്‌സലോണ. നേരത്തെ ക്ലബിലെ താരങ്ങളുടെ ശമ്പളം 70 ശതമാനത്തോളമായി കുറച്ചിരുന്നു. ഈ പണം കൊണ്ട് ക്ലബിലെ മറ്റു തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കും എന്നായിരുന്നു ക്ലബ് അധികൃതര്‍ അറിയിച്ചിരുന്നത്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയില്ലെങ്കില്‍ അത് വലിയ വിവാദത്തിലേക്ക് തന്നെ ക്ലബിനെ എത്തിക്കും.
എന്നാല്‍ സീസണ്‍ എന്ന് തുടങ്ങും എന്ന് പറയാന്‍ പറ്റാത്ത സാഹചര്യത്തില്‍ അടുത്ത മാസം മുതല്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ പറ്റില്ല എന്ന നിലപാടിലാണ് ബാഴ്‌സ. ഇന്ന് ചേരുന്ന ക്ലബിന്റെ ബോര്‍ഡ് മീറ്റിംഗില്‍ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാകും.
Post Your Comments