തിരുവനന്തപുരം: രാജ്യത്ത് ഏപ്രില്‍ 14ന് ലോക് ഡൗണ്‍ അവസാനിക്കുന്നതോടെ വിവിധ വിമാന കമ്പനികളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വിമാന ടിക്കറ്റ് എടുക്കുംമുമ്പ് ഒന്നു കരുതിയിരിക്കാനാണ് നിര്‍ദേശം. ഏപ്രില്‍ 14 നു ശേഷം വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി കിട്ടിയില്ലെങ്കില്‍ റീഫണ്ടിംഗ് ഉണ്ടായിരിക്കുകയില്ലെന്നും വിമാന കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
read also : കോവിഡ്-19, ഏപ്രിൽ 14നു ശേഷം ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമോ ? എയർ ഇന്ത്യയുടെ തീരുമാനമിങ്ങനെ
ഇതിനിടെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് ശേഷവും അവസാനിക്കുമോ എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും ഇനിയും ഉണ്ടായിട്ടില്ല. ആഭ്യന്തര സര്‍വീസ് നടത്തുന്ന കമ്പനികള്‍ ഏതാണ്ട് പൂര്‍ണമായും രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന കമ്പനികള്‍ ഭാഗികമായും ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്. ഈ മാസത്തെ ബുക്കിങ്ങുകള്‍ക്ക് റീഫണ്ട് അനുവദിക്കില്ല എന്ന പുതിയ ഉപാധിയോടെയാണ് മിക്ക വിമാനക്കമ്ബനികളും ടിക്കറ്റ് വില്‍ക്കുന്നത്.
എന്തെങ്കിലും കാരണവശാല്‍ ടിക്കറ്റുകള്‍ റദ്ദാക്കേണ്ടി വന്നാല്‍ ഉപയോക്താവിന് ഒരു ക്രെഡിറ്റ് നോട്ട് നല്കി ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ ടിക്കറ്റുമാറ്റം അനുവദിക്കുന്ന തരത്തിലാണ് എയര്‍ലൈന്‍ കമ്പനികളുടെ പുതിയ ഗൈഡ് ലൈന്‍.വിദേശ രാജ്യങ്ങളിലേയ്ക്കുള്ള സര്‍വീസുകളുടെ കാര്യത്തില്‍ അതതു രാജ്യങ്ങളിലെ വിലക്കുകള്‍ നീങ്ങുന്നതുകൂടി പരിഗണിച്ചായിരിക്കും സര്‍വീസുകള്‍ പുനഃരാരംഭിക്കുക.
Post Your Comments