ബീജിങ്: പൂച്ചകളില്‍ നിന്ന് പൂച്ചകളിലേക്ക് കൊറോണവൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം. ചൈനയിലെ ഹാര്‍ബിയന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. രോഗബാധയുള്ള മനുഷ്യനില്‍ നിന്ന് പൂച്ചകളിലേക്കും രോഗമുണ്ടാകും. പൂച്ചയ്ക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തയതായി കഴിഞ്ഞ ആഴ്ച്ച ബെല്‍ജിയത്ത് നിന്ന് വാര്‍ത്ത വന്നിരുന്നു. വൈറസ് ബാധയുള്ള മനുഷ്യനില്‍ നിന്നാണ് വളര്‍ത്തു പൂച്ചയ്ക്ക് രോഗമുണ്ടായത്.
അതേസമയം തന്നെ മറ്റ് വളര്‍ത്തു മൃഗങ്ങളായ പട്ടി, കോഴി, പന്നി എന്നിവയ്ക്ക് വൈറസ് ബാധയുണ്ടാകില്ലെന്നും പഠനം പറയുന്നു. പൂച്ചകളില്‍ നിന്ന് പൂച്ചകളിലേക്ക് വൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനത്തില്‍ പറയുന്നുണ്ടെങ്കിലും പൂച്ചയില്‍ നിന്ന് മനുഷ്യനിലേക്ക് വ്യാപനം കണ്ടെത്തിയിട്ടില്ല.
Post Your Comments