ന്യൂഡല്‍ഹി: തുടക്കത്തില്‍ തന്നെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത് കോവിഡ് വ്യാപനം തടയുന്നതിൽ നിന്ന് ഇന്ത്യയെ സഹായിച്ചതായി ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ.ഡേവിഡ് നബാരോ. വളരെക്കുറച്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഇന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തെക്കുറിച്ച് മനസിലാക്കാനും പ്രതിരോധിക്കാനും രാജ്യത്തിന് കഴിഞ്ഞുവെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്. സാമൂഹികാടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യും. രോഗം ഉള്ളവരെ കണ്ടെത്തുകയും അവരെ ഐസൊലേറ്റ് ചെയ്യുന്നതും വൈറസ് വ്യാപനത്തെ തടയാന്‍ സഹായിക്കും. ലോക്ക് ഡൗണിലൂടെ സാമൂഹികാകലം പാലിക്കുന്നതും രോഗ വ്യാപനത്തെ തടയാന്‍ സഹായിക്കും. ഇത് ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ധാരാളം വിമര്‍ശനങ്ങളും ഉണ്ടായേക്കാം. പക്ഷേ, വൈറസ് കൂടുതല്‍ അപകടകരമാകുന്നതിന് മുൻപ് തന്നെ എടുത്ത ഈ തീരുമാനം ധൈര്യപൂർവ്വമായ നടപടിയാണ്. ജനങ്ങള്‍ ഇതിനെ ഒരു പോരാട്ടമായി കണ്ട് സമൂഹത്തോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നുണ്ടോ എന്നതിനാണ് പ്രാധാന്യം. അടിത്തട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. അതുകൊണ്ട് തന്നെ ഇത് എത്ര നാള്‍ വേണമെന്ന് കൃത്യമായി പറയാനുമാകില്ലെന്നും നബാരോ പറയുന്നു.
Post Your Comments