Latest NewsKeralaNews

മലപ്പുറത്ത് ട്രോമകെയര്‍ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം : മലപ്പുറത്ത് ട്രോമകെയര്‍ പ്രവര്‍ത്തകന് നേരെ അക്രമണം. താനൂര്‍ പൗര്‍കടവത്ത് പുലര്‍ച്ചെ 3.50നാണ് സംഭവം. റോഡരികില്‍ കൂട്ടംകൂടിയിരുന്നവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട ട്രോമാകെയര്‍ പ്രവര്‍ത്തകനാണ് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് താനൂര്‍ പൊലീസിന്റെ മേല്‍നോട്ടത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ചാപ്പപടി സ്വദേശി ജാബിറിനെ അക്രമിച്ചത്. ഇയാളുടെ കൈക്കും കാലിനുമാണ് വെട്ടേറ്റത്.

പ്രദേശത്ത് വഴിയിരികില്‍ കെട്ടിയ ഷെഡ്ഡില്‍ ഏതാനും ദിവസമായി ആളുകള്‍ കൂടിയിരിക്കുന്നതിനെ ജാബിര്‍ എതിര്‍ത്തിരുന്നു. പിന്നീട് പൊലീസെത്തി ഷെഡ് പൊളിച്ചുനീക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാകാം ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്. പരുക്ക് ഗുരുതരമല്ല. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം ജാബിറിനെ വീട്ടിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button