രാജ്യത്തെ ചില ഇസ്ലാമിക സംഘടനകള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളുമായി സഹകരിയ്ക്കുന്നില്ലെന്നാരോപണം : ഒന്നിച്ചുള്ള നിസ്‌കാരം തടഞ്ഞതിന് പൊലീസിനു നേരെ ആക്രമണം അഴിച്ചുവിട്ട് അക്രമികള്‍

അലിഗഢ്: രാജ്യത്തെ ചില ഇസ്ലാമിക സംഘടനകള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളുമായി സഹകരിയ്ക്കുന്നില്ലെന്നാരോപണം . ഒന്നിച്ചുള്ള നിസ്‌കാരം തടഞ്ഞതിന് പൊലീസിനു നേരെ ആക്രമണം അഴിച്ചുവിട്ട് അക്രമികള്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. അലിഗഢിലെ ഒരു മുസ്ലീം പള്ളി കേന്ദ്രീകരിച്ചാണ് നമസ്‌കാരം തീരുമാനിച്ചിരുന്നത്. പ്രാദേശിക പോലീസ് വിഭാഗം സര്‍ക്കാറിന്റെ നിയമപരമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അവ അവഗണിച്ച് നിരവധി പേരെ ബന്നാദേവീ എന്ന സ്ഥലത്തുള്ള പള്ളിയിലേക്ക് വിളിച്ചു കൂട്ടുകയായിരുന്നു.

read also : തബ്‌ലീഗ് സമ്മേളനം നടന്ന് പൊലീസിന്റെ മൂക്കിനു താഴെ : പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് വന്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

പോലീസ് വീണ്ടും നിര്‍ദ്ദേശം നല്‍കുന്നതിനിടയില്‍ ഒരു കൂട്ടം മാറിനിന്ന് പോലിസിന് നേരെ കല്ലെറിയാന്‍ തുടങ്ങി. കല്ലേറില്‍ മൂന്നു പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് അറിയിച്ചു. തുടര്‍ന്ന് വന്‍ പോലീസ് സംഘമെത്തിയ ശേഷം മൂന്നു പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തതായി എസ് പി അഭിഷേക് യാദവ് അറിയിച്ചു.

Share
Leave a Comment