പട്‌ന: കോവിഡ് 19 ബാധിച്ചവരുടെ പേര് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പട്‌നയിലെ ബെഗുസരായിലാണ് സംഭവം. കോവിഡ്19 സ്ഥിരീകരിക്കപ്പെട്ടതും സംശയിക്കുന്നതുമായ രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് രഹസ്യ സ്വഭാവം ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശത്തിന്മേലാണ് അറസ്റ്റ്.
ഭവേഷ് കുമാര്‍ ഭാരതീയ, സുബോധ്കുമാര്‍, ഓംപ്രകാശം റസാഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലാണ് രോഗിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തിയതെന്ന് ബെഗുസരായി എസ് പി പറഞ്ഞു. 188ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയതായി പൊലീസ് അറിയിച്ചു. ഈ നിയമപ്രകാരം ഒരു മാസത്തെ തടവോ 1000 രൂപ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാം.
Post Your Comments