ന്യൂഡല്‍ഹി: ഏപ്രില്‍ അഞ്ചിന് രാത്രി വീടുകള്‍ക്ക് മുന്നില്‍ മെഴുകുതിരി, മൊബൈല്‍ വെളിച്ചം എന്നിവ പ്രകാശിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ പരിഹാസവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബാല്‍ക്കണിയിലെത്തി കൈയടിക്കാന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഡ്രമ്മുകളുമായി തെരുവിലെത്തി. അവര്‍ വീടു കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്ന് റാവത്ത് ട്വിറ്ററില്‍ കുറിച്ചു. ദീപം തെളിക്കാം, പക്ഷേ സര്‍ക്കാര്‍ നിലവിലെ സ്ഥിതി മെച്ചപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 960 വിദേശികളെ കരിമ്പട്ടികയില്‍പെടുത്തി
ഇന്ന് രാവിലെയാണ് ഞായറാഴ്ച്ച രാത്രി എല്ലാവരും ദീപം തെളിയിച്ച് കൊറോണയുടെ ഇരുട്ട് മാറ്റണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തത്. എല്ലാവരും വീടുകളിലെ ലൈറ്റുകള്‍ അണച്ചശേഷം വീടിന്റെ ബാല്‍ക്കണിയിലോ വാതിലിലോ വന്ന് വിളക്കുകളോ, മെഴുക്തിരിയോ, മൊബൈല്‍ ഫ്ലാഷ് ലൈറ്റോ ,ടോര്‍ച്ചോ തെളിയിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.
Post Your Comments