Latest NewsIndiaNews

കോവിഡിനെ നേരിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വയനാട് എം പി കൂടിയായ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി

ന്യൂഡൽഹി: കോവിഡിനെ നേരിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വയനാട് എം പി കൂടിയായ ദേശീയ നേതാവ് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. കോവിഡ് നിര്‍ണയ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. രോഗം എത്രയും നേരത്തെ നിര്‍ണയിക്കാന്‍ സാധിക്കുന്നുവോ അത്രയും അപകടം കുറയുമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് രാഹുലിന്റെ നിര്‍ദേശം. രോഗം സംശയിക്കുന്നവരില്‍ മാത്രമല്ല, അല്ലാത്തവരിലും റാന്‍ഡമായി പരിശോധന നടത്തണമെന്നും സര്‍ക്കാറുകളോട് രാഹുല്‍ നിര്‍ദേശിച്ചു. കുറഞ്ഞ പരിശോധന നടത്തുന്നത് കേന്ദ്ര സര്‍ക്കാറിന്റെ തന്ത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ALSO READ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിർണായക ചർച്ച; അമിത് ഷായടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യോഗം ചേർന്നു

നിരവധി വിദേശികള്‍ എത്തുന്ന അജ്‌മേര്‍ ജില്ലയില്‍ പരിശോധന കര്‍ക്കശമാക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു. പരിശോധന ശക്തമാക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് രാഹുല്‍ പ്രത്യേക നിര്‍ദേശം നല്‍കി. പരിശോധനക്കുള്ള സൗകര്യം കൂടുതല്‍ ഒരുക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങളും ഒരുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു വര്‍ക്കിംഗ് കമ്മിറ്റി യോഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button