
മുംബൈ: കോവിഡ് 19 വൈറസ് ബാധയുടെ പിടിയിൽ രാജ്യത്തെ ഇരുചക്ര വാഹന വിപണി. ഇതിനുദ്ദാഹരണമായി ബജാജ് ഓട്ടോ ലിമിറ്റഡിന്റെ മാർച്ച് മാസത്തെ ആകെ വിൽപ്പന, 38 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2,42,57 യൂണിറ്റാണ് ഇത്തവണ വിറ്റുപോയത്, കഴിഞ്ഞ വർഷം ഇത് 3,93,351 ആയിരുന്നുവെന്നു ബജാജ് പ്രസ്താവനയിലൂടെ പറഞ്ഞു. മൊത്തം ആഭ്യന്തര വിൽപ്പന 55 ശതമാനം ഇടിഞ്ഞ് 1,16,541 യൂണിറ്റിലെത്തി. 2019 മാർച്ചിൽ ഇത് 2,59,185 യൂണിറ്റായിരുന്നു. കമ്പനിയുടെ മൊത്ത ഇരുചക്രവാഹന വിൽപ്പന 35 ശതമാനം ഇടിവ് രേഖപ്പെടുത്തികൊണ്ട് 2,10,976 യൂണിലെത്തി. കഴിഞ്ഞ വർഷം 3,23,538 യൂണിറ്റായിരുന്നു.
ALSO READ :അവശേഷിക്കുന്ന ബിഎസ് 4 മോഡലുകള്‍, ഓണ്‍ലൈനിലൂടെ വൻ വിലക്കിഴിവിൽ വിറ്റഴിക്കാനൊരുങ്ങി ഹീറോ മോട്ടോർകോർപ്
കഴിഞ്ഞ മാസത്തെ കമ്പനിയുടെ മൊത്ത ഇരുചക്രവാഹന വിൽപ്പന 35 ശതമാനം ഇടിഞ്ഞ് 2,10,976 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 3,23,5389 യൂണിറ്റായിരുന്നു. ആഭ്യന്തര ഇരുചക്ര വാഹന വിൽപ്പന കഴിഞ്ഞ മാസം വിൽപ്പന 98,412 യൂണിറ്റായിരുന്നുവെങ്കിൽ 2019ൽ ഇത് 2,20,213 യൂണിറ്റായിരുന്നു. 55 ശതമാനം ഇടിവാണ് ഈ സെക്ടറിൽ രാജ്യത്തുണ്ടായത്. 2018-19 ൽ 50,19,503 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിൽപ്പന നടത്തിയ ബജാജിനു , 2019-20 ൽ വിൽപ്പനയിൽ 8 ശതമാനം ഇടിവോടെ 46,15,212 യൂണിറ്റ് വിൽക്കാനെ സാധിച്ചൊള്ളു. കോവിഡ് 19യും രാജ്യത്തെ ഉപഭോഗ നിരക്കിലുണ്ടായ ഇടിവുമാണ് ബജാജിന്റെ ഈ നഷ്ടങ്ങൾക്ക് കാരണം.
Post Your Comments