KeralaLatest NewsNews

ലോക്ഡൗണ്‍ പിന്‍വലിയ്ക്കല്‍ : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ : ലോക്ഡൗണ്‍ നീട്ടില്ലെന്ന ഉറപ്പല്ല പ്രധാനമന്ത്രി നല്‍കിയതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ അറിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക് ഡൗണ്‍ ക്രമേണ പിന്‍വലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയിക്കേണ്ടത്.

Read Also : കേന്ദ്രം നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും സംസ്ഥാനത്ത് നടപ്പാക്കി; കോവിഡ് ആശുപത്രികള്‍ക്കായി ദുരന്ത നിരവാരണ നിധിയില്‍ നിന്ന് തുക ഉപയോഗിക്കാന്‍ അനുവാദം നൽകണം; പ്രധാനമന്ത്രിയോട് അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി

ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിച്ചാല്‍ ആളുകള്‍ വല്ലാതെ തള്ളിക്കയറുന്ന സാഹചര്യം ഒഴിവാക്കാനുള്ള വഴികളാണ് അറിയിക്കേണ്ടത്. പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച പ്രകാരം,ഇതിനായി സംസ്ഥാനത്ത് വിദഗ്ദ്ധസമിതിയെ നിയോഗിക്കാന്‍ ഇന്ന് നടപടിയാരംഭിക്കും. ലോക്ഡൗണ്‍ നീട്ടില്ലെന്ന ഉറപ്പല്ല നല്‍കിയത്.പെട്ടെന്ന് അവസാനിപ്പിക്കാനാവില്ലെന്നും, പിന്‍വലിച്ചാലും ശാരീരിക അകലം പാലിക്കുന്നതടക്കമുള്ള നിബന്ധനകള്‍ തുടരേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയെങ്കിലും കേരളത്തില്‍ മരണനിരക്ക് കുറവാണെന്നത് ശ്രദ്ധേയമാണെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി ചൂണ്ടിക്കാട്ടി. സംസ്ഥാനാന്തര ചരക്കുനീക്കം ഉറപ്പാക്കണമെന്നും , മഹാമാരിയെ ഒറ്റക്കെട്ടായി നേരിടണമെന്ന ചിന്ത എല്ലാ സംസ്ഥാനങ്ങള്‍ക്കുമുണ്ടാകണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന ദുരന്തനിവാരണ ഫണ്ടിന്റെ സംസ്ഥാന വിഹിതമായി 157കോടി നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എന്‍.ജി.ഒ സംഘടനകളെ ഉള്‍പ്പെടുത്തി ജില്ലാതല ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് ഉണ്ടാക്കണമെന്നും കാര്‍ഷികരംഗത്തെ വിളവെടുപ്പിന് ഓണ്‍ലൈന്‍ പൂളിംഗ് ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button