Latest NewsKeralaNewsIndia

കേന്ദ്രം നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും സംസ്ഥാനത്ത് നടപ്പാക്കി; കോവിഡ് ആശുപത്രികള്‍ക്കായി ദുരന്ത നിരവാരണ നിധിയില്‍ നിന്ന് തുക ഉപയോഗിക്കാന്‍ അനുവാദം നൽകണം; പ്രധാനമന്ത്രിയോട് അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ആശുപത്രികള്‍ക്കായി ദുരന്ത നിരവാരണ നിധിയില്‍നിന്ന് തുക ഉപയോഗിക്കാന്‍ അനുവാദം നൽകണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നടത്തുന്ന കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആണ് മുഖ്യമന്ത്രി ധരിപ്പിച്ചത്.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. കേന്ദ്രം നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി. ലോകത്ത് ആകെ വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും വിദേശത്തുള്ളവര്‍ക്ക് അതത് രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ALSO READ: കൊല്ലത്ത് ഗര്‍ഭിണിക്കും കോവിഡ് സ്ഥിരീകരിച്ചു

ലോക്ക് ഡൗണ്‍ പിന്‍വലിക്കുമ്ബോള്‍ അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേയ്ക്ക് പോകാന്‍ പ്രത്യേക സംവിധാനം ഒരുക്കണം. വിദേശത്ത് പോയി ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് വ്യക്തിഗത പ്രതിരോധ സംവിധാനം എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കണം. വിദേശരാജ്യങ്ങളില്‍ മറ്റു കാരണങ്ങള്‍ കൊണ്ട് മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസികളോട് നിര്‍ദേശം നല്‍കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. കേരളം റാപ്പിഡ് ടെസ്റ്റുകള്‍ ആരംഭിച്ച വിവരവും അറിയിച്ചു. സംസ്ഥാനത്തിന്റെ വായ്പാ പരിധി മൂന്ന് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button