തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെയുള്ള വസ്തുത വിരുദ്ധമായ പ്രചരണങ്ങൾ മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന് അഡ്വ: പി.സുധീർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൻ കീഴിൽ ആയിരക്കണക്കിന് ബിജെപി കാര്യകർത്താക്കളാണ് ഈ കെടുതി കാലത്ത് സാധാരണക്കാർക്ക് ഭക്ഷണവും, മരുന്നും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു കൊടുക്കാൻ അഹോരാത്രം പ്രവർത്തിക്കുന്നത്. പ്രഖ്യാപനങ്ങളും, പത്രസമ്മേളനങ്ങളും മാത്രമായ സംസ്ഥാന സർക്കാരുള്ള നാട്ടിൽ ഈ സേവന പ്രവർത്തനങ്ങളുടെ ഏകോപനവുമായി ശ്രീ.കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് നിലയുറപ്പിക്കുന്നത് ചില മാധ്യമങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്നും സുധീർ വ്യക്തമാക്കി.
Read also: ഐഎഎസ് ഉദ്യോഗസ്ഥന് കൊറോണ ബാധ; സമ്പർക്ക പട്ടികയിൽ ഉള്ളത് ഉന്നതർ
സർക്കാർ സംവിധാനങ്ങൾ കടന്നു ചെല്ലാത്ത, അല്ലെങ്കിൽ പരാജയപ്പെടുന്ന പ്രദേശങ്ങളിൽ പോലും ഭക്ഷണപ്പൊതികളുമായി സേവന നിരതരായി ബിജെപി പ്രവർത്തകരുണ്ട്. പ്രളയ ഫണ്ടും, പാവങ്ങളുടെ റേഷൻ പോലും കൊള്ളയടിക്കുന്ന സഖാക്കളുടെ നാട്ടിൽ എല്ലാ ആവശ്യങ്ങൾക്കും ജനങ്ങൾക്കൊപ്പം നിന്ന് സേവന രംഗത്ത് പുതിയ ചരിത്രമെഴുതുകയാണ് ബിജെപി. ഇതിൽ ഭീതി പൂണ്ട സിപിഎം നേതാക്കൾ ചില ജില്ലകളിൽ ജില്ല ഭരണകൂടത്തെ ഉപയോഗിച്ച് ബിജെപി യുടെ ഭക്ഷണ വിതരണത്തെ ഉൾപ്പെടെ തടയാൻ ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ബിജെപി അദ്ധ്യക്ഷന്റെ യാത്രയെ സംബന്ധിച്ച് ഉയർത്തുന്ന അനാവശ്യ വിവാദങ്ങൾ. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ യാത്ര ചെയ്തത് മാർഗനിർദ്ദേശങ്ങൾ എല്ലാം പാലിച്ച് സംസ്ഥാന ഡിജിപിയുടെ അനുമതിയോടെയാണ്.വരും ദിവസങ്ങളിൽ പൂർവ്വാധികം ശക്തിയോടെ സമൂഹത്തിലെ വിശപ്പും ദുരിതവും അനുഭവിക്കുന്ന അവസാന വ്യക്തിയുടെ പക്കൽ വരെ ആഹാരവും, മരുന്നും മറ്റ് സേവനങ്ങളുമായി ഞങ്ങളെത്തുമെന്നും പി. സുധീർ കൂട്ടിച്ചേർത്തു.
Post Your Comments