ഭോപ്പാല്‍: മധ്യപ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തില്‍ നിയമിതനായിരുന്നു ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കി. ഇവരുടെ എണ്ണം കൃത്യമായി പുറത്തുവിട്ടിട്ടില്ല. അതേസമയം രോഗബാധ സ്ഥിരീകരിച്ച ഓഫീസര്‍ ചില ഉന്നതതല യോഗങ്ങളില്‍ പങ്കെടുത്തതായാണ് സൂചന. സര്‍ക്കാരിലെ ചില ഉന്നതരും ഈ യോഗങ്ങളില്‍ പങ്കെടുത്തെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments