Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ധാരാവി ഭീതിയിൽ

രണ്ടാമത്തെ രോഗിയെക്കൂടി കണ്ടെത്തിയതോടെ ധാരാവിയെന്ന വലിയചേരിപ്രദേശമാകെ ഭീതി പരന്നിരിക്കയാണ്.

മുംബൈ: ധാരാവിയില്‍ വ്യാഴാഴ്ച ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ ചേരിനിവാസികള്‍ ഭീതിയിലായി. ഇവിടത്തെ ശുചീകരണത്തൊഴിലാളിക്കാണ് രോഗബാധ കണ്ടെത്തിയത്. ബുധനാഴ്ച മരിച്ച 56-കാരന്‍ നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തയാളാണ്. എന്നാല്‍, ബി.എം.സി. ജീവനക്കാരന് ഇയാളുമായി ബന്ധമില്ലെന്നാണ് സൂചന. അതേസമയം, രണ്ടാമത്തെ രോഗിയെക്കൂടി കണ്ടെത്തിയതോടെ ധാരാവിയെന്ന വലിയചേരിപ്രദേശമാകെ ഭീതി പരന്നിരിക്കയാണ്.

ഇവിടെ അമ്പത്തിയാറുകാരന്‍ രോഗം ബാധിച്ച്‌ മരിച്ച്‌ 24 മണിക്കൂര്‍ കഴിയുന്നതിനു മുമ്പാണ് ബി.എം.സി. ജീവനക്കാരനായ അമ്പത്തിരണ്ടുകാരന് രോഗം സ്ഥിരീകരിച്ചത്. വര്‍ളി നിവാസിയാണെങ്കിലും ധാരാവിയിലാണ് ഇദ്ദേഹം ജോലിചെയ്യുന്നത്. ഇതോടെ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തി. സാമൂഹികവ്യാപനത്തിലൂടെ കൂടുതല്‍പേരിലേക്ക് രോഗം പകരാന്‍ ഇടയായാല്‍ വലിയ ഭീഷണി നേരിടേണ്ടിവരും.

സംസ്ഥാനത്ത് മത്സ്യ ബന്ധനത്തിന് നിയന്ത്രണങ്ങളോടെ അനുമതി

സാമൂഹിക അകലം പാലിക്കലൊന്നും പ്രാവര്‍ത്തികമാവാത്ത ധാരവിയില്‍ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തുന്നതും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ദുഷ്കരമാവും. രോഗം വന്ന് മരിച്ചയാള്‍ താമസിച്ചിരുന്ന കെട്ടിടവും പ്രദേശത്തുള്ള മറ്റു കെട്ടിടങ്ങളും അധികൃതര്‍ അടച്ചിട്ടിട്ടുണ്ട്.ഇവിടെ 330 ഫ്ലാറ്റുകളിലെ 1500-ലേറെ താമസക്കാര്‍ക്ക് പുറത്തുപോകാന്‍ കഴിയില്ല. ഇവര്‍ സമ്പര്‍ക്കവിലക്കിലാണ്.

90 കടകളും അടച്ചു. ഇടയ്ക്കിടെ അണുനശീകരണപ്രവര്‍ത്തനവും നടക്കുന്നുണ്ട്. മരിച്ച വ്യക്തിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന എല്ലാവരുടെയും സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button