തിരുവനന്തപുരം: സംസ്ഥാനത്തിന് അടുത്തയാഴ്‌ച അതിനിര്‍ണായകം. വിദേശത്ത് നിന്നെത്തിയവരുടെ ഭൂരിഭാഗം പരിശോധനാഫലങ്ങള്‍ വരുന്നത് അടുത്തയാഴ്‌ചയാണ്. രോഗവ്യാപന തോത് അറിയാനുള്ള റാപ്പിഡ് ടെസ്റ്റിനുള്ള ആയിരം കിറ്റുകള്‍ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെത്തും.
വിമാനങ്ങളടക്കം കേരളത്തിലേക്കുള്ള യാത്രാമാര്‍ഗങ്ങളെല്ലാം അടഞ്ഞിട്ട് ഇന്ന് പത്ത് ദിവസമായി. ഏഴാം തീയതിയോടെ പ്രാഥമിക നിരീക്ഷണ കാലയളവായ പതിനാല് ദിവസം പൂര്‍ത്തിയാകും. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 286 പേരില്‍ വിദേശത്ത് നിന്നെത്തിയ 200 മലയാളികളടക്കം 210 പേര്‍ക്കും കേരളത്തിന് പുറത്ത് നിന്നാണ് രോഗബാധയേറ്റത്. ഇപ്പോഴും രോഗം സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗവും വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരുമാണ്.
അതിനാല്‍ പത്താം തീയതിക്കുള്ളില്‍ ഇത്തരത്തിലുള്ള 90 ശതമാനം പേരുടെയും പരിശോധനാഫലങ്ങള്‍ വരുമെന്നതിനാല്‍ വിദേശത്ത് നിന്നെത്തിയ എത്രപേര്‍ക്ക് രോഗം സ്ഥിരീകരിക്കുമെന്ന് ഈ ആഴ്ച കൊണ്ട് വ്യക്തമായേക്കും. അതേസമയം രോഗികളുമായുള്ള സമ്പര്‍ക്കം കൊണ്ട് ഇതിനകം 76 പേര്‍ക്ക് കോവിഡ് ബാധിച്ചു.
ALSO READ: കൊറോണ ചെറിയ പനി മാത്രമാണെന്നും ഇത് കാരണം ആരും മരിക്കില്ലെന്നും പറഞ്ഞ ബ്രസീൽ പ്രസിഡന്റ് ഐസൊലേഷനിൽ
കോവിഡ് മരണം നടന്ന പോത്തന്‍കോട് 176 സാംപിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതില്‍ കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലും ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനുമായി ബന്ധപ്പെട്ടവരും തിരുവനന്തപുരം പോത്തന്‍കോട്ടെ സാഹചര്യങ്ങളുമാണ് ഏറ്റവും വെല്ലുവിളിയായി തുടരുന്നത്. അതിനാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് പരമാവധി സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കും.
Post Your Comments