തിരുവനന്തപുരം: കൊറോണ ബാധിതര്‍ക്കുള്ള ചികിത്സ സൗജന്യമെങ്കിലും ഇവരെ ചികിത്സിക്കാന്‍ സര്‍ക്കാരിന് വേണ്ടിവരുന്നത് കോടികള്‍. രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ള ഒരാള്‍ക്ക് ദിവസം 20,000 രൂപമുതല്‍ 25,000 രൂപവരെ സര്‍ക്കാരിന് ചെലവ് വരുന്നുണ്ടെന്നാണ് വിലയിരുത്തല്‍. രോഗം മൂര്‍ച്ഛിച്ചവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുകയും വേണ്ടിവന്നാല്‍ ഇത് അരലക്ഷം കടക്കും.രോഗം സംശയിക്കുന്നവരുടെ ശ്രവപരിശോധനയ്ക്ക് തന്നെ 4500 രൂപവരെയാണ് ചെലവ് വരുന്നത്.
പരിശോധനാ കിറ്റിന് മാത്രം 3000 രൂപയാണ് ചെലവ്. കൊറോണ രോഗം സ്ഥിരീകരിക്കുന്നവരെ സര്‍ക്കാര്‍ ചെലവിലാണ് ആശുപത്രികളില്‍ എത്തിക്കുന്നത്. രോഗം കടുത്തില്ലെങ്കില്‍പോലും ആശുപത്രി വിടാന്‍ കുറഞ്ഞത് 14 ദിവസമെങ്കിലും വേണ്ടിവരും ഈ ദിവസങ്ങളിലത്രയും ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്.വില കൂടിയ ആന്റി ബയോട്ടിക്കുകളും മറ്റുമാണ് ഇവര്‍ക്ക് നല്‍കുന്നത്. രോഗലക്ഷണങ്ങള്‍ക്ക് നല്‍കുന്ന ആന്റീബയോട്ടിക്കുകളുടെ വീര്യം കൂടുന്നതിനനുസരിച്ച് വിലയും കൂടും.
ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ധാരാവി ഭീതിയിൽ
ആയിരം രൂപയോ അതിനുമുകളിലോ പൊതുവിപണിയില്‍ വിലവരുന്ന ആന്റീബയോട്ടിക്കുകളാണ് പലര്‍ക്കും നല്‍കേണ്ടിവരുന്നത്. ഐ.സി.യു.വില്‍ നിയോഗിച്ചിട്ടുള്ള ഡോക്ടര്‍മാരും മറ്റും ഉപയോഗിക്കുന്ന സുരക്ഷാ (പി.പി.ഇ.) കിറ്റിന് 600 മുതല്‍ 1000 രൂപവരെയാണ് വില. നാലു മണിക്കൂര്‍ ഇടവേളയില്‍ ഈ സുരക്ഷാവസ്ത്രങ്ങള്‍ ഊരി മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് നശിപ്പിച്ചുകളയണം.200 കിറ്റെങ്കിലും ഐ.സി.യു.വില്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
Post Your Comments