
കോവിഡ് 19 എതിരെ പൊരുതാന്‍ ധന ശേഖരണത്തിനായി സൗഹൃദ മത്സരം നടത്താനൊരുങ്ങി ബാഴ്‌സലോണ. കാറ്റലോണിയയില്‍ തന്നെ ഉള്ള ക്ലബായ സി എഫ് ഇഗുവലഡയുമായാണ് സൗഹൃദ മത്സരം. കൊറോണ ഭീതി ഒഴിഞ്ഞാല്‍ ആകും മത്സരം നടക്കുക. ഇരു ക്ലബുകളും തമ്മില്‍ മത്സരത്തിന്റെ തീയതി ഒഴികെ ബാക്കിയെല്ലാം ധാരണയില്‍ എത്തിയിട്ടുണ്ട്. മത്സരത്തില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും കാറ്റലോണിയയില്‍ തന്നെയുള്ള കൊറോണ സഹായനിധിയിലേക്ക് നല്‍കും.
Post Your Comments