കൊറോണ കാലം ഒരു പേടിസ്വപ്നം പോലെയാണ് തനിക്ക് തോന്നുന്നത് എന്ന് ബാഴ്‌സലോണ മധ്യനിര താരം ആര്‍ദുറോ വിദാല്‍ പറഞ്ഞു. എല്ലാ ദിവസവും ലോകത്ത് മറ്റുള്ളവര്‍ മരിച്ചു വീഴുന്നത് വീട്ടിലിരുന്ന് കാണുന്നത് വളരെ ദയനീയ അവസ്ഥയാണെന്നും ഇങ്ങനെയൊന്ന് സംഭവിക്കും എന്ന് തന്റെ ചിന്തയിലെവിടെയും ഉണ്ടായിരുന്നില്ലെന്നും വിദാല്‍ പറഞ്ഞു.
ഇത് എന്ന് അവസാനിക്കും എന്ന് അറിയാത്തത് വലിയ ആശങ്ക നല്‍കുന്നു എന്നും ഈ അവസ്ഥയില്‍ തനിക്ക് വലിയ സങ്കടമുണ്ടെന്നും വിദാല്‍ പറഞ്ഞു. ഇപ്പോള്‍ വീട്ടില്‍ കഴിയുന്ന വിദാല്‍ ദിവസവും ട്രെയിനിങ് നടത്തി പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കാന്‍ ശ്രമിക്കുകയാണെന്നും ദിവസവും രണ്ട് നേരം ട്രെയിനിങ് നടത്തുന്നുണ്ടെന്നും താരം പറഞ്ഞു.
Post Your Comments