കേരളത്തിലെ കോറോണ എഫക്ട് മൂലം പാവം പ്രവാസികളൊക്കെ വിരോധികളായെന്നും ബംഗാളികളൊക്കെ അഥിതികളും ആയെന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആദ്യം അവൻ ബംഗാളി ആയിരുന്നു. പിന്നെ അവൻ അന്യസംസ്ഥാന തൊഴിലാളി ആയി. ഇപ്പോൾ അവൻ അതിഥി തൊഴിലാളി ആയി ഇനി എന്നാണാവോ അവൻ മരുമോൻ തൊഴിലാളി ആകുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. കൊറോണാ വൈറസ് ചൈനയാണ് ഉണ്ടാക്കി വിട്ടത് എന്ന രീതിയില് പലരും പല വാ൪ത്തകളും പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ തെളിവുകളുടെ അഭാവത്തില് പൂ൪ണ്ണമായും ഈ കാര്യം ഞാ൯ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം..
ചങ്കിലെ ചൈന മനുഷ്യന്റെ ചങ്കിനെ കാർന്ന് തിന്നുന്ന വൈറസിനെ ലോകത്തിന് സമ്മാനിച്ചോ ?
കൊറാണാ വൈറസ് ചൈനയാണ് ഉണ്ടാക്കി വിട്ടത് എന്ന രീതിയില് പലരും പല വാ൪ത്തകളും പ്രചരിപ്പിക്കുന്നുണ്ടല്ലോ. പക്ഷേ തെളിവുകളുടെ അഭാവത്തില് പൂ൪ണ്ണമായും ഈ കാര്യം ഞാ൯ വിശ്വസിക്കുന്നില്ല. ചൈനക്കെതിരെ വിമ൪ശകരുടെ വാദങ്ങള് നോക്കൂ..
1)ചൈന എന്ന രാജ്യം അവർക്ക് ഭീഷണിയായ, അതായത് അവർക് സാമ്പത്തിക വ്യാപാര മേഖലകളിൽ വെല്ലുവിളി ഉയർത്തിയ, അമേരിക്ക ബ്രിട്ടൺ ഫ്രാൻസ് തുടങ്ങിയ എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും കൊറോണ കയറ്റി വിട്ടു. (അമേരിക്കയില് ഇതുവരെ 2,50,000 ആളുകളും വൈറസ് ബാധയേറ്റു. കൂടെ ബ്രിട്ട൯, France, Itali, Spain, Netharland വ൯ തക൪ച്ചയിലായ്)
2) പക്ഷെ ചൈന, സ്വന്തം രാജ്യത്തെ വലിയ നഗരങ്ങളായ ബീജിങ്ങ് , ഷാങ്ങ് ഹായ്, ഗാന്ച്വാ അങ്ങന്നെ ഒരിടത്തും കൊറോണ പടർത്തിയില്ല. ബുദ്ധിപൂ൪വ്വം വുഹാനില് മാത്രം ഒതുക്കി. അവിടെ 42,000 പേരോളം മരിച്ചെന്നൊക്കെ വാ൪ത്ത വരുന്നെങ്കിലും ഇപ്പോള് മൊത്തം പ്രശ്നം തീ൪ന്നു. ചൈന മൊത്തം തുറന്നു. യൂറൊപ്പും അമേരിക്കയും തകരുന്നു. അത്രമാത്രം കരുതല് കാണിച്ചതിനാല് ഇന്ത്യാ രാജ്യം പിടിച്ചു നില്കുന്നു.
3)ചൈനയില് അണു ആയുധം (വൈറസിനെ ഉപയോഗിച്ച് ) ഉണ്ടാക്കുന്ന കേന്ദ്രം വുഹാനിലാണ്. അതു കൊണ്ടാണ് ആദ്യമായ് വുഹാനില് ഈ വൈറസ് പക൪ന്നത് എന്നു പറയുന്നു. മു൯കൂട്ടി കാര്യങ്ങള് അറിഞ്ഞ ചൈന അതിനുള്ള പ്രതിവിധി പെട്ടെന്ന് കണ്ടെത്തി വൈറസിനെ ഒതുക്കി. (ചിലപ്പോഴ് മരുന്നു വരെ കണ്ടു പിടിച്ചു കാണും. കുറേ ലക്ഷങ്ങള് യൂറോപ്പിലും അമേരിക്കയിലും മരിച്ചാലേ ഈ വിവരം പുറത്ത് പറയൂ…)
കൊറോണാ ജൈവ ആയുധമല്ലെങ്കിൽ തന്നെ എന്തിനാണ് ഇത്രയും മാരകമായ വൈറസുകളെ വൈറോളജി ലാബുകളിൽ ദീർഘകാലം ചൈന സൂക്ഷിക്കുന്നത്…?
4) ചൈനയില് ആദ്യം കൊറോണാ പട൪ന്ന് പിടിച്ചപ്പോഴ് ഇതോടെ ഞങ്ങള് തക൪ന്നേ എന്നും പറഞ്ഞ് കരഞ്ഞു. ഉടനെ Share market ലെ ചൈനയിലെ കമ്പനികളുടെ ഷെയ൪ വില കുറഞ്ഞു. അതുകണ്ട് പേടിച്ച് അമേരിക്ക, യൂറോപ്പിലേയും share holders കിട്ടിയ വിലക്ക് അതെല്ലാം വിറ്റു. ബുദ്ധിപൂ൪വ്വം ചൈനക്കാരെല്ലാം വാങ്ങി വെച്ചു ട്ടോ. ഇപ്പൊഴിതാ ചൈന വീണ്ടും ഉഷാറായ്. Share. വില കുതിച്ച് ഉയ൪ന്നു. അത് ചെറിയ വിലക്ക് വിറ്റ അമേരിക്ക, യൂറോപ്പുകാ൪ വിഡ്ഢികളായ്.
5) നിലവില് അമേരിക്ക, യൂറോപ്പിലെ കമ്പനികളുടെ വില ഇടിഞ്ഞിട്ടുണ്ടേ. ചൈന അതെല്ലാം വാങ്ങി കൂട്ടുന്നു. ഈ കൊറോണാ കാലം കഴിഞ്ഞാല് ലോകത്തെ ഏറ്റവും വലിയ ശക്തിയായ് ചൈന മാറാം .
6) ചൈനയുമായ് direct or indirect friendship ഉള്ള രാജ്യങ്ങളിലൊന്നും കാര്യമായ് കൊറോണ ഇല്ല. ഉത്തര കൊറിയ, ജപ്പാ൯, പാക്കിസ്ഥാ൯, റഷ്യയിലൊന്നും വലിയ പ്രശ്നമില്ല.
7) കൊറോണ പ്രശ്നത്തിന് ശേഷം വീണ്ടും വുഹാ൯ തുറന്നല്ലോ.. എന്നിട്ടും പാമ്പ്, പഴുതാര, എലി, പന്നി, കോഴി, മൂരി പോത്ത്, പട്ടി, പൂച്ച etc യെ യഥേഷ്ടം എല്ലാ മാ൪ക്കറ്റിലും വില്കുന്നു. ഒരു കരുതല് നടപടിയും ചൈന സ്വീകരിക്കുന്നില്ല. ഈ മാംസം കഴിച്ചവരിലാണ് കൊറോണാ അവിടെ തുടങ്ങിയത് എന്നോ൪ക്കണം…
8)കൊറോണാ ഇത്രയും ഭയാനകമായ വൈറസ് അല്ല വെറും ഡെറ്റോൾ ഉപയോഗിച്ചു ക്ലീൻ ചെയ്യാൻ പറ്റുന്ന ഒരു വൈറസ്സ് ആണെന്ന് ഒരു പ്രസിദ്ധ മരുന്ന് കുപ്പിയുടെ മുകളിൽ ക്രത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് ..പക്ഷേ ചൈന ഇതിനെ ശക്തിപ്പെടുത്തി അവരുടെ വൈറോളജി ലാബിൽ വെച്ച് എന്നാണ് ചില വിമ൪ശക൪ പറയുന്നത്. ശരിയാണോ എന്നറിയില്ല.
9)നമ്മുടെ കാർഷിക മേഖലയെ തകർക്കാനായി വർഷങ്ങളോളമായി ഒരോ തരത്തിലുള്ള വൈറസ്സുകളെ പ്രതിരോധിക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഉദാ: തെങ്ങിൽ ബാധിക്കുന്ന മണ്ഡരി ,കരുമുളകിനു കാണുന്ന ധ്രുത വാട്ടം, പപ്പായയിൽ കാണുന്ന വെള്ള നിറത്തിലുള്ള പ്പൊടി etc… ഇതെല്ലാം തന്നെ സസൂക്ഷമം നിരീക്ഷിക്കേണ്ടതാണ്! തമിഴ് നാട്ടിലെ പല ശാസ്ത്രജ്ഞൻ മാർക്കും ഇതിൽ ആശങ്കയുണ്ട്. അനുബന്ധ പെട്ടവർ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ ഈ കൊറോണ വിഷയവും മേൽ പറഞ്ഞതായി ബന്ധമുണ്ടോ…
10) കൊറോണാ വൈറസ് കൊണ്ട് ഈ ലോകത്ത് ഏറ്റവും ലാഭം കിട്ടിയത് ചൈനക്കു മാത്രമാണ്. അവരുടെ GDP ഉയരും. സാമ്പത്തികമായ് വേറെ ലെവലില് എത്തും എന്നത് സത്യമാണ്. ചില വിമ൪ശക൪ പറയുന്നു. സ്വപ്നത്തിൽ പോലും കരുതിയില്ല, മരണവും made in china ഇറങ്ങുമെന്ന് ..(സത്യമാകുവാ൯ വഴിയില്ല)..
11) ഈ വൈറസിനെ “ചൈനീസ് വൈറസ്” എന്നാണ് അമേരിക്ക൯ പ്രസിഡണ്ട് Trump ji വരെ പറയുന്നത്..
12) Spain ന്ടെ നിലവിലെ അവസ്ഥ കണ്ട് അനുകമ്പ കണ്ട് ചൈന കൊറോണയെ പ്രതിരോധിക്കുവാ൯ കുറെ മാസ്കും, കൈയ്യുറയും കൊടുത്തു വിട്ടു ട്ടോ..പക്ഷേ അതിന് ഒട്ടും നിലവാരം ഇല്ലാ എന്നു പറഞ്ഞ് Spain അതെല്ലാം മടക്കി..
ലോകം മുഴുവൻ കത്തിച്ചു വിട്ടിട്ട് സ്വന്തം വീട് സംരക്ഷിച്ചു എന്നാണ് ചില൪ ചൈനയെ പഴിക്കുന്നത്. ഒരു യുദ്ധവും ഇല്ലാതെ ഒരു ബോംബും പൊട്ടിക്കാതെ ലോക സാമ്പത്തികത്തിന്റെ ഒന്നാം നമ്പർ സ്ഥാനം കരസ്ഥമാക്കാൻ ചൈന ചെയ്ത
സമാനതകളില്ലാത്ത തന്ത്രമാണോ ഇത് ?
ഈ ചോദ്യത്തിന് ഉത്തരം ഭാവിയിലേ കിട്ടൂ.. ഇതിന് അമേരിക്കയും , യൂറോപ്പും ഭാവിയില് ചൈനയോട് പ്രതികാരം ചെയ്യുമോ എന്നും കണ്ടറിയണം…
(വാല് കഷ്ണം.. കേരളത്തിലെ കോറോണ effect.. പാവം പ്രവാസികളൊക്കെ വിരോധികളായി… ബംഗാളികളൊക്കെ അഥിതികളും ആയി …
ങാ…വരാനുള്ളത് ടാക്സി പിടിച്ചും വരും..
ആദ്യം അവൻ ബംഗാളി ആയിരുന്നു. പിന്നെ അവൻ അന്യസംസ്ഥാന തൊഴിലാളി ആയി. ഇപ്പോൾ അവൻ അതിഥി തൊഴിലാളി ആയി ഇനി എന്നാണാവോ അവൻ മരുമോൻ തൊഴിലാളി ആകുന്നത്.)
Pl comment by Santhosh Pandit (എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം.
പണ്ഡിറ്റ് ഡാ…)
Post Your Comments