മെല്‍ബണ്‍: ചൈനയിൽ വന്യ മൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആസ്ട്രേലിയ. ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയും നടപടിയെടുക്കണമെന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടു.
‘എവിടെയൊക്കെ വെറ്റ് മാര്‍ക്കറ്റുകളുണ്ടോ അവിടെയെല്ലാം കുഴപ്പങ്ങളുണ്ടെന്ന്” ഒരു അഭിമുഖത്തില്‍ സ്കോട്ട് മോറിസണ്‍ പറഞ്ഞു. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ പാമ്പ്, ആമ, പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്ന കടകള്‍ക്കെതിരെ ലോകരാജ്യങ്ങളുടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്നവയായി ഈ മാര്‍ക്കറ്റുകള്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു.
വുഹാനിലെ ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് കൊവിഡ് – 19ന്റെ ഉത്ഭവമെന്നാണ് അനുമാനിക്കപ്പെടുന്നത്. ജനുവരി 1 മുതല്‍ ഈ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ചൈനയിലെ മറ്റിടങ്ങളിലെല്ലാം ഇത്തരം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Post Your Comments