ഇന്ത്യയിൽ സ്മാര്‍ട്ട്‌ഫോണുകളുടെ വില കൂട്ടാനൊരുങ്ങി ഷവോമി. റെഡ്മി, പോക്കോ, എംഐ സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് വില വർദ്ധിക്കുക. ജിഎസ്ടി പുനരവലോകനം നടപ്പിലാക്കിയതിനാല്‍ പുതിയ വിലനിര്‍ണ്ണയം ഉണ്ടാകുമെന്നു ഷവോമി അറിയിച്ചു. കേന്ദ്രസർക്കാർ മാര്‍ച്ച് മാസത്തിലാണ്ജിഎസ്ടി നിരക്ക് പരിഷ്‌കരിച്ചത്. ഇത് സ്മാര്‍ട്ട്‌ഫോണുകളുടെ വിലക്കയറ്റത്തിന് കാരണമാവുമെന്ന് റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം വില വർദ്ധനവ് ഫ്‌ളിപ്കാര്‍ട്ടില്‍ പ്രതിഫലിച്ച് തുടങ്ങിയിരുന്നു. . 6 ജിബി റാം + 128 ജിബി റോം ഉള്ള പോക്കോ എക്‌സ് 2 സ്മാര്‍ട്ട്‌ഫോണിന് 16,999 രൂപ ആയിരുന്നു നേരത്തെ എങ്കിൽ ഇപ്പോൾ അത് 17,999 രൂപയായി ഉയർന്നു. റെഡ്മി കെ 20 യുടെ 6 ജിബി റാം + 64 ജിബി കെ 20 പ്രോയുടെ 6 ജിബി റാം + 128 ജിബി റോം എന്നീ മോഡലുകൾക്ക് 2,000 രൂപ വര്‍ധിച്ചു. മറ്റു ഫോണുകളുടെ വില വിവരങ്ങൾ ലഭ്യമല്ല.
Post Your Comments