കോവിഡ് 19 ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിയത് നിമിഷ നേരം കൊണ്ടായിരുന്നു. വൈറസിന്റെ തുടക്കമായ വുഹാനില്‍ നിന്നും രോഗം വ്യപിക്കുന്നത് നിമിഷ നേരം കൊണ്ടാണ്. നിരവധിപേരുടെ ജീവന്‍ കവര്‍ന്ന വൈറസിന്റെ വ്യാപനം എത്ര വേഗത്തിലാണ് ചൂണ്ടികാണിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. ഇപ്പോള്‍ കോവിഡ് ഒമ്പത് ലക്ഷത്തിലധികമാളുകളില്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.
ഇതില്‍ ആദ്യത്തെ ലക്ഷത്തിലെത്താന്‍ മൂന്ന് മാസം വേണ്ടിവന്നു. പക്ഷേ പിന്നെ ഒരു ലക്ഷം കൂടി കൂട്ടിച്ചേര്‍ക്കാന്‍ വെറും പന്ത്രണ്ട് ദിവസമാണെടുത്തത്. ആ രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്കെത്താന്‍ വേണ്ടിവന്നത് നാല് ദിവസം. മൂന്നില്‍ നിന്ന് നാലിലെത്താനും നാലില്‍ നിന്ന് അഞ്ചിലെത്താനും മൂന്ന് ദിവസം വച്ച് മതിയായിരുന്നു. അഞ്ച് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷം കടക്കാന്‍ രണ്ട് ദിവസം പോലും വേണ്ടിവന്നില്ല. ആറില്‍ നിന്ന് ഏഴിലെത്താനും ഏഴില്‍ നിന്ന് എട്ടിലെത്താനും എട്ടില്‍ നിന്ന് ഒന്‍പതിലെത്താനും ഓരോ ദിവസം വച്ചാണെടുത്തത്.
നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
കൊവിഡ് ഒന്‍പത് ലക്ഷത്തിലധികമാളുകള്‍ക്ക് സ്ഥിരീകരിച്ചുകഴിഞ്ഞു. ഇന്നോ നാളെയോ അത് പത്ത് ലക്ഷത്തിലെത്തും ഈ വേഗതയില്‍.
ലോകത്ത് ആറ് ലക്ഷത്തിലധികം കേസുകളാണുള്ളത്. ആദ്യത്തെ ലക്ഷത്തിലെത്താന്‍ മൂന്ന് മാസം വേണ്ടിവന്നു. പക്ഷേ പിന്നെ ഒരു ലക്ഷം കൂടി കൂട്ടിച്ചേര്‍ക്കാന്‍ വെറും പന്ത്രണ്ട് ദിവസമാണെടുത്തത്.
ആ രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്കെത്താന്‍ വേണ്ടിവന്നത് നാല് ദിവസം. മൂന്നില്‍ നിന്ന് നാലിലെത്താനും നാലില്‍ നിന്ന് അഞ്ചിലെത്താനും മൂന്ന് ദിവസം വച്ച് മതിയായിരുന്നു.
അഞ്ച് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷം കടക്കാന്‍ രണ്ട് ദിവസം പോലും വേണ്ടിവന്നില്ല. ആറില്‍ നിന്ന് ഏഴിലെത്താനും ഏഴില്‍ നിന്ന് എട്ടിലെത്താനും എട്ടില്‍ നിന്ന് ഒന്‍പതിലെത്താനും ഓരോ ദിവസം വച്ചാണെടുത്തത്.
ഇന്ത്യയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30 ന് ആയിരുന്നു.ഇന്ത്യ ഇരുപത് കേസുകള്‍ കടക്കുന്നത് മാര്‍ച്ച് 4ന് ആണ്.
20ല്‍ നിന്ന് ഇന്ത്യ നൂറിലെത്തിയത് 10 ദിവസം കൊണ്ടാണ്. അതായത് മാര്‍ച്ച് പതിനാലാം തിയതി. … നൂറ് കേസുകളില്‍ നിന്ന് ആയിരം കേസുകളിലെത്തിയത് വെറും രണ്ടാഴ്ച കൊണ്ടായിരുന്നു..
അതിനു ശേഷമുള്ള നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ ഔദ്യോഗിക കണക്ക് രണ്ടായിരത്തിന്റെ അടുത്താണ്. രണ്ടായിരം കടന്നുവെന്ന് മറ്റ് റിപ്പോര്‍ട്ടുകളുമുണ്ട്.
അമേരിക്കയുടെ അത്ര ടെസ്റ്റുകള്‍ ഇവിടെ നടത്തിയിട്ടുമില്ല എന്നത് കൂടി കണക്കിലെടുക്കണം. ഏപ്രില്‍ ഒന്നിന്റെ കണക്കനുസരിച്ച് 47951 ടെസ്റ്റുകളാണ് ആകെ നടത്തിയിരിക്കുന്നത്.
ഇനി പതിനൊന്ന് ദിവസം കൂടി മാത്രമല്ല,
അതുകഴിഞ്ഞും പാലിക്കണം സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ്.
ഇല്ലെങ്കില്‍ ഇപ്പൊഴത്തേതിലും ഗുരുതരമായ സ്ഥിതിവിശേഷമാവും ഉണ്ടാവാന്‍ പോവുന്നതെന്ന് മറക്കേണ്ട..
Post Your Comments