KeralaLatest NewsNews

ഉചിതമായ സമയവും അവസരവും എത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയും : പ്രത്യാശയുമായി പ്രിഥ്വിരാജിന്റെ കുറിപ്പ്

തിരുവനന്തപുരം: ഉചിതമായ സമയവും അവസരവും എത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രത്യാശയുമായി പ്രിഥ്വിരാജിന്റെ കുറിപ്പ്. ലോകത്തെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍, ഞങ്ങളുടെ കാര്യം വലിയ ആശങ്കയുണ്ടാക്കുന്നതല്ല. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നു, ഉചിതമായ സമയവും അവസരവും എത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്.

Read Also : ‘ആടുജീവിതം’ സംഘത്തിന് സഹായഹസ്തവുമായി കേന്ദ്രം, പൃഥ്വിരാജ് അടക്കമുളളവരുടെ വിസ നീട്ടിനല്‍കാന്‍ നിര്‍ദേശം : ഉറപ്പു നല്‍കി കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍

അതുവരെ, നിങ്ങളെല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ജീവിതം ഉടന്‍ സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും കുറിപ്പില്‍ പറയുന്നു.

അതേസമയം ഷൂട്ടിങ് പുരോഗമിച്ചിരുന്ന ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ടിരുന്നു. വിസ നീട്ടിനല്‍കാന്‍ ജോര്‍ദാനിലുളള ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടപ്രകാരം ജോര്‍ദാന്‍ വിസ നീട്ടി നല്‍കും. സംവിധായകന്‍ ബ്ലസിയും നടന്‍ പൃഥ്വിരാജും അടക്കമുള്ള 58 സംഘത്തിന്റെ വിസയുടെകാലാവധി ഈ മാസം എട്ടാം തീയതി അവസാനിക്കുന്ന ഘട്ടത്തിലാണ് കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ ഇടപെടല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button