
ദില്ലി:കോവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം കല്ലെറിഞ്ഞോടിച്ചു. സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വച്ച് ഇന്നലെയാണ് ജനക്കൂട്ടം ഡോക്റ്റര്‍മാര്‍, നഴ്‌സുമാര്‍ ആശാവര്‍ക്കര്‍മാര്‍ എന്നിവരടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത്.
പ്രദേശത്ത് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. ഇതില്‍ ഒരു സംഘത്തിന് നേരെയാണ് ജനങ്ങള്‍ സംഘടിതമായി ആക്രമണം അഴിച്ചുവിട്ടത്. രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലം കൂടിയാണ് ഇന്‍ഡോര്‍.
Post Your Comments