ന്യൂ ഡൽഹി : ആദായ നികുതി ഇളവിനുള്ള നിക്ഷേപം നടത്തുന്നതിനുള്ള തീയതി നീട്ടി. ജൂൺ 30 വരെയാണ് സമയ പരിധി നീട്ടി നൽകിയത്. ഇതോടെ 2019–20ലെ റിട്ടേണിൽ ഇളവ് വാങ്ങാൻ സാധിക്കും. റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതിയും ജൂൺ 30 വരെ നീട്ടി നൽകിയിട്ടുണ്ട്.
ഈ മാസം മുതൽ ജൂൺ വരെയുള്ള എഫ് നിക്ഷേപത്തിന് 2019–20 വർഷമാണോ 2020–21 വർഷമാണോ ഇളവു വേണ്ടതെന്നു സ്വയം തീരുമാനിക്കാൻ സാധിക്കുന്നതാണ്. എൽഐസി, എൻഎസ്‌സി, മെഡിക്ലെയിം, 80 ജി പ്രകാരമുള്ള സംഭാവനകൾ എന്നിവയ്ക്കും ജൂൺ 30വരെ ആനുകൂല്യം ലഭിക്കും. അതോടൊപ്പം കൊവിഡ് വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾക്ക് 100% നികുതിയിളവ് നൽകിയിട്ടുണ്ട് .
Post Your Comments