റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ അഞ്ചു വിദേശികളടക്കം ആറു പേർ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മദീനയിലും റിയാദിലും മക്കയിലുമായി അഞ്ചു വിദേശികളും ഒരു സൗദി പൗരനുമാണ് ബുധനാഴ്ച മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 16ആയി ഉയർന്നു. 157 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1720 ആയിട്ടുണ്ട്, 30 പേരുടെ നില ഗുരുതരമാണെന്നും, 99 പേര്‍ക്ക് കൂടി രോഗം ഭേദമായെന്നും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.
Also read : കോവിഡ് വൈറസ് അതിരൂക്ഷമായി ബാധിച്ച അമേരിക്കയ്ക്ക് സഹായമെത്തിച്ച് റഷ്യ
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേർ മദീനയിലാണ്, 78 പേര്‍ക്കാണ് രോഗം ബാധിച്ചത്. മക്കയില്‍ 55ഉം റിയാദില്‍ ഏഴും ഖത്വീഫില്‍ ആറും ജിദ്ദയിലും ഹുഫൂഫിലും മൂന്നുവീതവുമാണ് തബൂക്ക്, താഇഫ് എന്നിവിടങ്ങളില്‍ രണ്ട് വീതവും അല്‍ഹനാക്കിയയില്‍ ഒന്നുമാണ് മറ്റുകണക്കുകൾ.
പാകിസ്ഥാനിൽ കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. ഒടുവിൽ ലഭിച്ച കണക്കു പ്രകാരം രോഗികളുടെ എണ്ണം 2,104 ആയി എന്നാണ് റിപ്പോർട്ട്. പഞ്ചാബിൽ 740, സിന്ധിൽ 709, ഖൈബർപക്തുൻക്വയിൽ 253, ബലൂചിസ്ഥാനിൽ 158, ഗിൽഗിത്- ബാൾടിസ്ഥാൻ മേഖലയിൽ 184, ഇസ്ലാമാബാദിൽ 54, പാക് അധീന കാഷ്മീരിൽ 6 എന്നിങ്ങനെയാണ് വൈറസ് ബാധിച്ചവരുടെ കണക്കുകൾ. രാജ്യത്ത് 26 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
Post Your Comments