USALatest NewsNews

കോ​വി​ഡ് വൈ​റ​സ് അതിരൂക്ഷമായി ബാധിച്ച അ​മേ​രി​ക്ക​യ്ക്ക് സ​ഹാ​യ​മെത്തിച്ച് റ​ഷ്യ

​വാഷിം​ഗ്ട​ണ്‍ :  കോ​വി​ഡ് വൈ​റ​സ് അതിരൂക്ഷമായി വ്യാപിച്ച അമേരിക്കയ്ക്ക് സഹായമെത്തിച്ച് റഷ്യ. ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ കി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വസ്തുക്കളാണ് അ​മേ​രി​ക്ക​യ്ക്ക് കൈമാറിയത്. റ​ഷ്യ​ൻ വ്യോ​മ​സേ​ന​യു​ടെ ആ​ന്‍റ​നോ​വ് എ​എ​ൻ24 എ​ന്ന വിമാനം ന്യൂ​യോ​ർ​ക്കി​ലൈ ജ​ഐ​ഫ്കെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി പ്ര​തി​രോ​ധ കി​റ്റു​ക​ളും മ​റ്റ് അ​ത്യാ​വ​ശ്യ മ​രു​ന്നു​കളും കൈമാറിയ ശേഷം മടങ്ങി.

അമേ​രി​ക്ക​യിൽ നി​ല​വി​ൽ രോ​ഗ ബാ​ധി​ത​രു​ടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. 2,11,408 പേ​ർ​ക്ക് വൈറസ് ബാധിച്ചുവെന്നാണ് റിപ്പോർട്ട്. 4,718പേർ ഇതിനകം മരണപ്പെട്ടു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,65 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മരിച്ചത്. ഇതിൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത് ന്യൂ​യോ​ർ​ക്കി​ലാ​ണ് , 227 പേ​രാണ് ഇവിടെ മരണപ്പെട്ടത്. അ​ടു​ത്ത ര​ണ്ടാ​ഴ്ച രാ​ജ്യ​ത്തി​ന് ഏ​റെ വേ​ദ​നാ​ജ​ന​ക​മാ​യി​രി​ക്കു​മെ​ന്നും ര​ണ്ട​ര​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ വൈ​റ​സ് ബാ​ധ​യേ​റ്റ് മ​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം പറഞ്ഞിരുന്നു.

Also read : കോവിഡ്-19 : പാകിസ്ഥാനിൽ രോഗികളുടെ എണ്ണം ഉയരുന്നു, പുതിയ കണക്കുകൾ ഇങ്ങനെ

ന്യൂയോര്‍ക്കില്‍ കൊറോണ കൊടുങ്കാറ്റായി മാറുകയാണ്. 75,795 സ്ഥിരീകരിച്ച കേസുകളും ഇതുവരെ 1,550 മരണങ്ങളുമുള്ള ന്യൂയോര്‍ക്ക് സിറ്റി അമേരിക്കയുടെ കൊവിഡ് 19-ന്റെ പ്രഭവകേന്ദ്രമായി മാറി. മിച്ചിഗണ്‍, കാലിഫോര്‍ണിയ, ഇല്ലിനോയ്‌സ്, ലൂസിയാന, വാഷിങ്ടണ്‍, പെന്‍സില്‍വേനിയ, ജോര്‍ജിയ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ട്. ടെക്‌സസില്‍ 3266 പേര്‍ക്ക് രോഗബാധയുണ്ടെങ്കിലും മരണസംഖ്യ 41 മാത്രമാണ്. എന്നാല്‍ കണക്ടിക്കറ്റ്, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ രോഗബാധിതര്‍ ഏറെയാണ്.

ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ന്യൂയോര്‍ക്ക് ഒന്നാമതും ന്യൂജേഴ്‌സി രണ്ടാം സ്ഥാനത്തുമാണ്. പതിനായിരം രോഗികള്‍ക്ക് മുകളിലാണ് ഈ രണ്ടു സംസ്ഥാനങ്ങളിലുമുള്ളത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു സംസ്ഥാനങ്ങള്‍ ഇവയാണെന്നും അമേരിക്കന്‍ മലയാളികളെ ഭീതിയിലാഴ്ത്തുന്നു. ന്യൂയോര്‍ക്കില്‍ 75795 രോഗികള്‍ ഉള്ളപ്പോള്‍ ന്യൂജേഴ്‌സിയില്‍ 18696 പേരുണ്ട്. മൂന്നാം സ്ഥാനത്ത് മിച്ചിഗണും (7615) നാലാമത് കാലിഫോര്‍ണിയയുമാണ് (6932). പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ടെക്‌സാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button