വാഷിംഗ്ടണ്‍ : കോവിഡ് വൈറസ് അതിരൂക്ഷമായി വ്യാപിച്ച അമേരിക്കയ്ക്ക് സഹായമെത്തിച്ച് റഷ്യ. ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും ആവശ്യമായ പ്രതിരോധ കിറ്റുകൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് അമേരിക്കയ്ക്ക് കൈമാറിയത്. റഷ്യൻ വ്യോമസേനയുടെ ആന്റനോവ് എഎൻ24 എന്ന വിമാനം ന്യൂയോർക്കിലൈ ജഐഫ്കെ വിമാനത്താവളത്തിലെത്തി പ്രതിരോധ കിറ്റുകളും മറ്റ് അത്യാവശ്യ മരുന്നുകളും കൈമാറിയ ശേഷം മടങ്ങി.
അമേരിക്കയിൽ നിലവിൽ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. 2,11,408 പേർക്ക് വൈറസ് ബാധിച്ചുവെന്നാണ് റിപ്പോർട്ട്. 4,718പേർ ഇതിനകം മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,65 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ന്യൂയോർക്കിലാണ് , 227 പേരാണ് ഇവിടെ മരണപ്പെട്ടത്. അടുത്ത രണ്ടാഴ്ച രാജ്യത്തിന് ഏറെ വേദനാജനകമായിരിക്കുമെന്നും രണ്ടരലക്ഷത്തിലേറെപ്പേർ വൈറസ് ബാധയേറ്റ് മരിക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Also read : കോവിഡ്-19 : പാകിസ്ഥാനിൽ രോഗികളുടെ എണ്ണം ഉയരുന്നു, പുതിയ കണക്കുകൾ ഇങ്ങനെ
ന്യൂയോര്‍ക്കില്‍ കൊറോണ കൊടുങ്കാറ്റായി മാറുകയാണ്. 75,795 സ്ഥിരീകരിച്ച കേസുകളും ഇതുവരെ 1,550 മരണങ്ങളുമുള്ള ന്യൂയോര്‍ക്ക് സിറ്റി അമേരിക്കയുടെ കൊവിഡ് 19-ന്റെ പ്രഭവകേന്ദ്രമായി മാറി. മിച്ചിഗണ്‍, കാലിഫോര്‍ണിയ, ഇല്ലിനോയ്സ്, ലൂസിയാന, വാഷിങ്ടണ്‍, പെന്‍സില്‍വേനിയ, ജോര്‍ജിയ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ട്. ടെക്സസില്‍ 3266 പേര്‍ക്ക് രോഗബാധയുണ്ടെങ്കിലും മരണസംഖ്യ 41 മാത്രമാണ്. എന്നാല്‍ കണക്ടിക്കറ്റ്, ഫ്ളോറിഡ എന്നിവിടങ്ങളില്‍ രോഗബാധിതര്‍ ഏറെയാണ്.
ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ന്യൂയോര്‍ക്ക് ഒന്നാമതും ന്യൂജേഴ്സി രണ്ടാം സ്ഥാനത്തുമാണ്. പതിനായിരം രോഗികള്‍ക്ക് മുകളിലാണ് ഈ രണ്ടു സംസ്ഥാനങ്ങളിലുമുള്ളത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു സംസ്ഥാനങ്ങള്‍ ഇവയാണെന്നും അമേരിക്കന്‍ മലയാളികളെ ഭീതിയിലാഴ്ത്തുന്നു. ന്യൂയോര്‍ക്കില്‍ 75795 രോഗികള്‍ ഉള്ളപ്പോള്‍ ന്യൂജേഴ്സിയില്‍ 18696 പേരുണ്ട്. മൂന്നാം സ്ഥാനത്ത് മിച്ചിഗണും (7615) നാലാമത് കാലിഫോര്‍ണിയയുമാണ് (6932). പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ടെക്സാസ്.
Post Your Comments