ന്യൂ ഡൽഹി : കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ മദ്യം ലഭിക്കാതെ ആളുകൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ മദ്യം വീടുകളിൽ എത്തിച്ചു നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം എടുത്തിരുന്നു. ഇതിനെതിരെ കടുത്ത എതിർപ്പുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണ് ഇത്തരമൊരു തീരുമാനമെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
മദ്യം വീട്ടിലെത്തിക്കാനോ വിതരണം ചെയ്യാനോ ഉള്ള ഇളവ് ഈ മാർഗനിർദേശങ്ങളിൽ പറഞ്ഞിട്ടില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം നടപടികൾ, ഇത് അനുവദിക്കരുതെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. കേരളത്തെ കൂടാതെ മേഘാലയവും മദ്യം വീടുകളിൽ എത്തിച്ചു കൊടുക്കാൻ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കത്തയച്ചത്.
അതേസമയം രാജ്യവ്യാപകമായി നടപ്പാക്കിയ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല രംഗത്തെത്തി. ചില സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുക എന്ന ഓര്‍മപ്പെടുത്തലോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സന്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24നായിരുന്നു പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം. ദുരന്ത നിവാരണ ചട്ടം 2005 പ്രകാരം കേന്ദ്രം നല്കിയ നിര്‍ദേശങ്ങളുടെ ലംഘനമാണിത്. സംസ്ഥാനങ്ങള്‍ കര്‍ശനമായി ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കണമൈന്നും ഇനി ഇത്തരം ലംഘനങ്ങള്‍ പാടില്ലെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
Post Your Comments