Latest NewsNewsInternational

വുഹാൻ പാഠം പഠിച്ചു; പട്ടി, പൂച്ച എന്നിവയുടെ വില്‍പ്പനയും ഉപഭോഗവും നിരോധിച്ച് ചൈനീസ് നഗരം

ചൈന: കൊറോണയിൽ നിന്ന് വുഹാൻ നഗരം പാഠം പഠിച്ചു. പട്ടി, പൂച്ച എന്നിവയുടെ വില്‍പ്പനയും ഉപഭോഗവും നിരോധിച്ച് ചൈനീസ് നഗരം. ചൈനയിലെ ഷെന്‍ചെന്‍ നഗരമാണ് നിരോധനം ഏർപ്പെടുത്തിയത്. കൊവിഡ് പടര്‍ന്നത് പട്ടിയുടെയും പൂച്ചയുടെയുമൊക്കെ ഇറച്ചി വില്‍ക്കുന്ന ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണെന്നായിരുന്നു വാര്‍ത്ത പരന്നത്.

ചൈന കോവിഡില്‍ നിന്ന് മുക്തിനേടിയതോടെ ഈ മാര്‍ക്കറ്റ് പഴയതുപോലെ തുറന്നു പ്രവര്‍ത്തിക്കുകയും കച്ചവടം പതിവ് പോലെ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനെ ലോക രാജ്യങ്ങള്‍ പുച്ഛിച്ച്‌ തള്ളിയത് ചൈനയ്ക്ക് നാണക്കേടായി. ഇതോടെയാണ് നിരോധനം വരുന്നത്.

മേയ് ഒന്ന് മുതല്‍ പുതിയ നിയമം നിലവില്‍ വരും. ഇതനുസരിച്ച്‌ പാമ്ബുകളും പല്ലികളും ഉള്‍പ്പെടെയുള്ള സംരക്ഷിത വന്യജീവികളുടെ പ്രജനനം, വില്‍പ്പന, ഉപഭോഗം എന്നിവ നിരോധിക്കും. പട്ടികളുടെയും പൂച്ചകളുടെയും മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും ഉപയോഗം നിരോധിക്കുന്നത് വികസിത രാജ്യങ്ങളില്‍ പതിവാണെന്നും ഇത്തരത്തിലുള്ള നിരോധനം അനിവാര്യമായിരിക്കുകയാണെന്നും നിയമത്തില്‍ പറയുന്നു.

ചൈനീസ് നഗരമായ വുഹാനിലെ വന്യജീവി മാര്‍ക്കറ്റാണ് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. ഈ മാര്‍ക്കറ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയവരിലാണ് 2019 ഡിസംബറില്‍ വൈറസ് ബാധിച്ച്‌ ലോകത്തെ ആദ്യ രോഗി ഉണ്ടായതെന്നാണ്‌ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ചൈന ഇത്തരം ഒരു നിരോധനത്തിലേക്ക് കടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button