Latest NewsNewsInternational

കോവിഡ്, ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

സിംഗപ്പൂർ സിറ്റി : കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം സിംഗപ്പൂരിൽ ഉയരുന്നു. 74 പേര്‍ക്ക് ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഏഴുപേർ ഇന്ത്യക്കാരാണ്. ഇതോടെ സിംഗപുരില്‍ രോഗ ബാധിതരുടെ എണ്ണം 1,000 ആയി വർദ്ധിച്ചു. രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചതിൽ 54 പേര്‍ വിദേശ യാത്രകളൊന്നും നടത്താതെ രോഗം ബാധിച്ചവരാണെന്നും ഇവര്‍ അടുത്തിടെ യാത്രകളൊന്നും നടത്തിയിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. 42കാരിയായ ഇന്ത്യക്കാരിയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും. അതേസമയം വൃദ്ധ സദനങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ആളുകളെ വിലക്കിയിട്ടുണ്ട്.

പാകിസ്ഥാനിൽ കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. ഒടുവിൽ ലഭിച്ച കണക്കു പ്രകാരം രോഗികളുടെ എണ്ണം 2,104 ആ​യി എന്നാണ് റിപ്പോർട്ട്. പ​ഞ്ചാ​ബി​ൽ 740, ​സി​ന്ധി​ൽ 709, ഖൈ​ബ​ർ​പ​ക്തു​ൻ​ക്വ​യി​ൽ 253, ബ​ലൂ​ചി​സ്ഥാ​നി​ൽ 158, ഗി​ൽ​ഗി​ത്- ബാ​ൾ​ടി​സ്ഥാ​ൻ മേ​ഖ​ല​യി​ൽ 184, ​ ഇ​സ്ലാ​മാബാ​ദി​ൽ 54, പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ 6 എന്നിങ്ങനെയാണ് വൈറസ് ബാധിച്ചവരുടെ കണക്കുകൾ. രാ​ജ്യ​ത്ത് 26 പേ​ർ​ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

Also read :ലോകം മുഴുവനും കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ ഈ രാഷ്ട്രത്തില്‍ നിന്നും വരുന്നത് ഭീകരതയുളവാക്കുന്ന വാര്‍ത്തകള്‍ : കൃഷിയ്ക്ക് വളമാകാന്‍ മൃതദേഹങ്ങള്‍ കൂട്ടമായി മറവ് ചെയ്യുന്നു

യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. ഏഷ്യക്കാരനായ 62 വയസുകാരനും ജിസിസി പൌരനായ 78കാരനുമാണ് ഇന്നലെ മരിച്ചതെന്നും, ഇരുവര്‍ക്കും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. 150 പേര്‍ക്ക് കൂടി പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 814 ആയി ഉയർന്നു. വിദേശ യാത്രകള്‍ നടത്തിയവരും നേരത്തെ വൈറസ് ബാധിതരായ വ്യക്തികളുമായി അടുത്തിടപഴകിയവരെയും പരിശോധിച്ചപ്പോഴുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതിൽ വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്നു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും . വൈറസ് ബാധ വ്യാപിക്കുന്നത് ഒഴിവാക്കാനാവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

സൗദിയിൽ കോ​വി​ഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. 24 മ​ണി​ക്കൂ​റി​നി​ടെ അ​ഞ്ചു വി​ദേ​ശി​ക​ള​ട​ക്കം ആ​റു പേ​ർ മരണപ്പെട്ടതായി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ദീ​ന​യി​ലും റി​യാ​ദി​ലും മ​ക്ക​യി​ലു​മാ​യി അ​ഞ്ചു വി​ദേ​ശി​ക​ളും ഒ​രു സൗ​ദി പൗ​ര​നു​മാ​ണ് ബു​ധ​നാ​ഴ്ച മ​രി​ച്ച​ത്. ഇ​തോ​ടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 16ആയി ഉയർന്നു. 157 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗ​ദി​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1720 ആ​യിട്ടുണ്ട്, 30 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും, 99 പേര്‍ക്ക് കൂടി രോഗം ഭേദമായെന്നും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേർ മദീനയിലാണ്, 78 പേര്‍ക്കാണ് രോഗം ബാധിച്ചത്. മക്കയില്‍ 55ഉം റിയാദില്‍ ഏഴും ഖത്വീഫില്‍ ആറും ജിദ്ദയിലും ഹുഫൂഫിലും മൂന്നുവീതവുമാണ്  തബൂക്ക്, താഇഫ് എന്നിവിടങ്ങളില്‍ രണ്ട് വീതവും അല്‍ഹനാക്കിയയില്‍ ഒന്നുമാണ് മറ്റുകണക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button