Latest NewsIndia

ആളുകളെ അണുവിമുക്തമാക്കാൻ ചൈനാ മോഡലിൽ ശുചീകരണ തുരങ്കവുമായി തമിഴ് നാടും

മാർക്കറ്റിലെത്തുന്ന ആളുകൾ കൈകഴുകിയ ശേഷം തണലിലൂടെ നടക്കണം.

ചെന്നൈ: ചൈനയിൽ കോവിഡ് 19 പ്രതിരോധിക്കാൻ ഒരുക്കിയ ശുചീകരണ ടണലുകളിലുകളുടെ മാതൃകയിൽ ടണലൊരുക്കി തമിഴ്നാട്. മൂന്ന് മുതൽ അഞ്ച് സെക്കൻഡ് വരെ ടണലിലൂടെ നടക്കുമ്പോൾ അത് ആളുകളെ അണുവിമുക്തമാക്കുന്നു.തിരുപ്പൂരിലെ തെന്നംപാളയം മാർക്കറ്റിന് പുറത്തായാണ് അണുവിമുക്തമാക്കാനുള്ള ശുചീകരണ ടണൽ സജ്ജമാക്കിയിരിക്കുന്നത്. മാർക്കറ്റിലെത്തുന്ന ആളുകൾ കൈകഴുകിയ ശേഷം തണലിലൂടെ നടക്കണം.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ അമേരിക്കയില്‍, മരണം 5,000 കടന്നു

ടണലിലൂടെ കടന്ന് പോകുന്നവരുടെ മേലേക്ക് തുരങ്കത്തിൽ സ്ഥാപിച്ച മൂന്നു കുഴൽ വഴി സോഡിയം ഹൈപ്പോക്ലോറൈറ്റ് മിശ്രിതം തളിക്കുന്നതാണ് ഇതിന്റെ പ്രവർത്തനം.തിരുപ്പൂർ ജില്ലാ കളക്ടർ കെ. വിജയകാർത്തികേയൻ തുരങ്കം ഉദ്ഘാടനം ചെയ്തു. അണുവിമുക്ത താത്കാലിക ടണൽ ഇന്ത്യയിൽ ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു. തുരങ്കത്തിലൂടെ കടന്നുപോകുന്ന ആളുകളുടെ വീഡിയോ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button