ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡ് 19 സുരക്ഷയുടെ ഭാഗമായി ജോർദാനിൽ കുടുങ്ങിയതിനെക്കുറിച്ച് പരാമർശവുമായി ടിപി സെൻകുമാർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന് ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് മനസിലായെന്നും അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം സെൻകുമാറിന്റെ കുറിപ്പിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ജോർദാനിൽ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായി… “അനധികൃതമായി ഒരു രാജ്യത്ത് തങ്ങാൻ പറ്റില്ലെന്ന്……”!!
അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല. ജോർദാനിൽ CAA ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ?
കൂട്ടത്തിൽ ഒരു ലേഡി CAA നടപ്പാക്കിയാൽ മതം മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു…എന്തായി..??
ഇപ്പോഴും ഭാരതം, സനാതന ധർമം എന്നിവ നശിക്കാതെ ഉള്ളതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായിട്ടും നിങൾ രക്ഷപ്പെടുന്നു.
Post Your Comments