കോഴിക്കോട്: ഭക്ഷണം കിട്ടിയില്ലെന്ന് പോലീസിനെ അറിയിച്ച് അതിഥി തൊഴിലാളികള്‍. വലിയങ്ങാടിയിലെ സ്വകാര്യ കെട്ടിടത്തിൽ താമസിക്കുന്നവരാണ് പോലീസിനെ വിളിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും കോര്‍പറേഷനിലെ ഹെല്‍ത്ത് വിഭാഗവും ഇവരെ തിരക്കിയിറങ്ങി. എന്നാല്‍ ഇവിടെയെത്തി പരിശോധന നടത്തിയ പൊലീസ് കണ്ടത് ചിക്കന്‍ അടക്കമുള്ള വിഭവങ്ങള്‍ കഴിക്കുന്നവരെയാണ്. കൂടാതെ കെട്ടിടത്തിന്റെ ഉടമ ഇവര്‍ക്ക് 90 കിലോ അരി നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ പോലീസ് ഇവർക്ക് മുന്നറിയിപ്പ് നൽകിയാണ് മടങ്ങിയത്.
Post Your Comments