കൊച്ചി: നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. അടിയന്തര സഹായം ആവശ്യപ്പെട്ട് ബ്ലെസി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തയച്ചു. സംഭവത്തില്‍ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ആട് ജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായാണ് 58 അംഗ സംഘം കഴിഞ്ഞമാസം ജോര്‍ദാനിലെത്തിയത്.
വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. ഏപ്രില്‍ എട്ടിന് ഇവരുടെ വിസ കാലാവധി തീരുമെന്നാണ് വിവരം. കൂടാതെ ഭക്ഷണവും വെള്ളവും ഏതാനും ദിവസങ്ങള്‍ക്ക് മാത്രമാണുള്ളത്. 70 ദിവസത്തെ ഷൂട്ടിങ്ങിനായിരുന്നു സംഘം ജോര്‍ദാനിലെത്തിയത്. നാല് ദിവസം മുമ്പ് ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതോടെ നിലവില്‍ കര്‍ഫ്യ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുപേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് കൊറോണ പ്രതിരോധത്തില്‍ മുന്നില്‍ ഹിമാചൽ പ്രദേശ് ; ആകെ ബാധിതര്‍ മൂന്ന് പേര്‍ മാത്രം
അതുകൊണ്ട് തന്നെ ജോര്‍ദാനില്‍നിന്ന് ഉടന്‍ മടങ്ങണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടാഴ്ച മുൻപ് ‘ആടുജീവിത’ത്തില്‍ അഭിനയിക്കുന്ന പ്രമുഖ ഒമാന്‍ നടന്‍ ഡോ. താലിബ് അല്‍ ബലൂഷി മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജോര്‍ദാനിലെ ഹോട്ടലില്‍ നിരീക്ഷണത്തില്‍. എന്നാല്‍, ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
‘കോവിഡ് ഭീതിയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജോര്‍ദാനില്‍ വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ വെക്കുന്നുണ്ട്.കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമാനില്‍ നിന്ന് വരുന്നതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടാണ് ഡോ. താലിബിനെ ജോര്‍ദാന്‍ അധികൃതര്‍ ചാവുകടലിന് അടുത്തുള്ള റമദ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജോര്‍ദാനില്‍ ഇതുവരെ കൊറോണ കേസ് സ്ഥിരീകരിച്ചിട്ടില്ല. 30ഓളം പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.
Post Your Comments