KeralaLatest NewsNews

കേരളത്തില്‍ ജീവിക്കാന്‍ പ്രതിമാസം 30,000 രൂപ തന്നെ ധാരാളം; എനിക്ക് അതുമതി; പുതിയ സാലറി ചലഞ്ചുമായി പിസി ജോർജ്

കോട്ടയം: കേരളത്തില്‍ ജീവിക്കാന്‍ പ്രതിമാസം 30,000 രൂപ തന്നെ ധാരാളമാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി തീരുന്നത് വരെ തനിക്ക് 30,000 രൂപ മാത്രം ശമ്പളം മതി ജീവിക്കാൻ. സംസ്ഥാനം ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 30,000 രൂപയാക്കി ചുരുക്കണം. ആരോഗ്യ വകുപ്പ്, പൊലീസ്, ഫയര്‍ ഫോഴ്സ്, വനം വകുപ്പ് എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുത്. മറ്റുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയ്ക്കണമെന്നും പിസി ജോർജ് പറയുന്നു.

Read also: ഷൈലോക്കിനെ പോലെ ജനങ്ങളുടെ ഇറച്ചി പറിച്ചെടുക്കരുത്; കേന്ദ്രസർക്കാരിനെതിരെ കോണ്‍ഗ്രസ്​

https://www.facebook.com/pcgeorgeofficialpage/videos/803198863496083/

shortlink

Related Articles

Post Your Comments

Related Articles


Back to top button