ബ്രസീലിയ: പാരീസില്‍ നിന്ന് ബ്രസീലില്‍ തിരിച്ചെത്തിയ നെയ്മര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. ക്വാറന്റൈനില്‍ കഴിയുന്നതിനിടെ സാമൂഹിക അകലം പാലിക്കാതെ സുഹൃത്തുക്കളുമായി ഫൂട്ട്വോളി കളിച്ചതിനാണ് താരത്തെ വിമര്‍ശിക്കുന്നത്. ബ്രസീലിലെ തന്റെ വീടിനോട് ചേര്‍ന്ന് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്ന ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്.
എന്നാല്‍ ഒപ്പം കളിച്ചവരെല്ലാം ക്വാറന്റൈനില്‍ ഉള്ളവരാണെന്നും ബന്ധുക്കളുമായോ മറ്റ് സുഹൃത്തുക്കളുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്നും നെയ്മര്‍ പറഞ്ഞു. പാരീസില്‍ നിന്ന് ബ്രസീലില്‍ തിരിച്ചെത്തിയ നെയ്മറോടും കൂട്ടുകാരോടും ക്വാറന്റൈനില്‍ കഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments