ന്യൂഡല്‍ഹി: ഡല്‍ഹി നിസമുദ്ദീനിലെ തബ് ലീഗ് മര്‍ക്കസിനെ ലക്ഷ്യം വെച്ച് ആരോ നടത്തുന്ന കുപ്രചാരണങ്ങളാണ് ഇതെന്ന് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങി വിവിധ മുസ്ലിം സംഘടനകള്‍ . മതപ്രചാരണത്തില്‍ പങ്കെടുത്തവര്‍ കോവിഡ് വാഹകര്‍ എന്ന സത്യം മറച്ചുവെച്ച് ന്യായീകരണവുമായാണ് മുസ്ലീംസംഘടനകള്‍ രംഗത്തുവന്നത്. തബ് ലീഗ് മര്‍ക്കസിനെ കുറിച്ചുള്ള കുപ്രചാരണം അവസാനിപ്പിക്കണമെന്നും നിഷ്പക്ഷമായും ഉത്തരവാദിത്വത്തോടും കൂടി പെരുമാറാന്‍ എല്ലാവരും തയ്യാറാവണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. തബ്ലീഗ് പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായ മര്‍കസ് നിസാമുദ്ദീനിന് എതിരില്‍ മീഡിയകളില്‍ വളരെയധികം മോശമായ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് അങ്ങേയറ്റം ദുഃഖകരവും വര്‍ഗ്ഗീയതയുടെ പിന്‍ബലത്തോട് കൂടിയുള്ളതുമാണെന്ന് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് സെക്രട്ടറിയുടെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
വിവിധ ഉദ്ദേശങ്ങള്‍ക്കായി രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളില്‍ കഴിയുന്ന ജനസഹസ്രങ്ങള്‍ക്ക് അവരുടെ നാടുകളിലും വീടുകളിലും എത്തിച്ചേരുന്നതിന് കുറഞ്ഞപക്ഷം ലോക്ക്ഡൗണിന് മുമ്പ് നാല്‍പത്തിയെട്ട്, അല്ലെങ്കില്‍ എഴുപത്തിരണ്ട് മണിക്കൂറെങ്കിലും സമയം നല്‍കണമായിരുന്നുവെന്ന് വിശദീകരണം
മര്‍കസ് നിസാമുദ്ദീനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം. മതിയായ തയ്യാറെടുപ്പില്ലാതെ നടത്തിയ ലോക്ക് ഡൗണ്‍ മൂലം സംഭവിച്ച വന്‍വീഴ്ചകളില്‍ നിന്നു ശ്രദ്ധതിരിച്ചുവിടാനാണെന്നും, ലോക്ക് ഡൗണ്‍ കൊണ്ട് ഉദ്ദേശിച്ചതിനു വിരുദ്ധമായി, സാമൂഹിക അകലം പാലിക്കല്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. പകരം അത് ദുരന്തങ്ങള്‍ക്ക് കാരണമായിക്കൊണ്ടിരിക്കുകയാണെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കരുതലുകളില്ലാതെയും ആസൂത്രിതമല്ലാതെയുമുള്ള ലോക്ക് ഔട്ട് പ്രഖ്യാപനമാണ് വലിയ തോതിലുള്ള ബഹുജന സമ്പര്‍ക്കങ്ങള്‍ക്കിടയായത്. അതിന്റെ ഉത്തരവാദിത്വവും പങ്കും മറച്ചുവെക്കാനാവില്ലെന്ന് എസ്ഡിപിഐയും ന്യായീകരിച്ചു
Post Your Comments