ദുബായ് : മലയാളി ദുബായിൽ കോവിഡ് 19 ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. തൃശൂര്‍ സ്വദേശി മൂന്നുപീടിക തേപറമ്പിൽ പരീദ്(67) ആണ് മരിച്ചത്. ദുബായ് റാശിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, ചൊവ്വാഴ്ച രാത്രി മരണം സംഭവിക്കുകയുമായിരുന്നു. മറ്റ് പല ശാരീരിക അവശതകളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് വിവരം. ദുബായിയിൽ ഉള്ള ഇദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാം നിരീക്ഷണത്തിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതേസമയം മുംബൈയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു . സാക്കിനാക്കയില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി അശോകന്‍ (60) ആണ് മരണപ്പെട്ടത്.
Post Your Comments