ന്യൂഡല്‍ഹി: ചൈനയില്‍ നിന്നും വെന്റിലേറ്ററുകളും മാസ്‌കുകളും വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതായി റിപ്പോർട്ട്. നമ്മുടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് അല്പം സമയമെടുക്കുമെന്നും അതുകൊണ്ട് ചൈനയില്‍ നിന്ന് സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള വാങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചതായാണ് റിപ്പോർട്ട്. നിലവില്‍ സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളി മറികടക്കാന്‍ ആഭ്യന്തര ഉല്പാദന കേന്ദ്രങ്ങളില്‍ നിന്നും ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍ നിന്നും സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
38 മില്യണ്‍ മാസ്‌കുകളും, 6.2 മില്യണ്‍ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുമാണ് അടിയന്തരമായി ഇന്ത്യക്ക് ആവശ്യമുള്ളത്. അതേസമയം 1251 കൊറൊണ വൈറസ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നാല്‍ അത് ആരോഗ്യ സംവിധാനത്തിന് താങ്ങാനാകില്ലെന്നാണ് മെഡിക്കൽ വിദഗ്ദർ വ്യക്തമാക്കുന്നത്.
Post Your Comments