കൊച്ചി•ഹോണ്ട ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാതിത്ത വിഭാഗമായ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.
സഹായത്തിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഹോണ്ടയുടെ ഹൈ പ്രഷര്‍ ബാക്ക്പാക്ക് സ്‌പ്രെയറുകളുടെ 2000 യൂണിറ്റുകള്‍ അടിയന്തരമായി നല്‍കും. ഭാരം കുറഞ്ഞ ശക്തമായ ഈ സ്‌പ്രെയറുകള്‍ ആശുപത്രി, പൊതുഗതാഗതം, റയില്‍വേ സ്റ്റേഷനുകള്‍, പൊതു കാന്റീനുകള്‍, പൊതുഇടങ്ങള്‍ തടങ്ങിയവ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം. സര്‍ക്കാരുമായി ആലോചിച്ചാണ് ഹോണ്ട ഇതിനു വേണ്ട നടപടികള്‍ സ്വീകരിച്ചത്. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഓട്ടോ വ്യവസായ രംഗത്തു നിന്നുള്ള സഹായങ്ങളുടെ ഭാഗമാണിത്. വൈറസിന്റെ വ്യാപനം തടയുന്നതില്‍ കൈകഴുകല്‍ പോലെ തന്നെ പൊതു ഇട ശുചീകരണവും നിര്‍ണായകമാണ്.
കൂടാതെ പ്രാദേശിക തലത്തില്‍ എല്ലാ ഉല്‍പ്പാദന യൂണിറ്റുകളും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കും. ഹോണ്ടയുടെ പ്ലാന്റുകളിലുള്ള ആമ്പുലന്‍സുകളെല്ലാം മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കും. ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്യാനും പാവങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായും ഉപയോഗിക്കാം.
ഹോണ്ടയുടെ ഉല്‍പ്പാദന പ്ലാന്റുകളുള്ള സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ ഫണ്ടിലേക്കും ഹോണ്ട സംഭാവന ചെയ്യും. കൂടാതെ ഹോണ്ടയുടെ ഇന്ത്യയിലെ സഹകാരികളായ സ്ഥാപനങ്ങളും ഒരു ദിവസത്തെ വേതനം സംഭാവന ചെയ്യും.
സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അപ്രതീക്ഷിതമായ സാഹചര്യമാണ് കോവിഡ്-19 സൃഷ്ടിച്ചിട്ടുള്ളതെന്നും കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തികളും കോര്‍പറേറ്റുകളും സഹായവുമായി മുന്നോട്ട് വരുന്നുണ്ടെന്നും ഹോണ്ട സാമ്പത്തിക സഹായം കൂടാതെ ബാക്ക് സ്‌പ്രെയറുകള്‍ക്കായുള്ള 2000 യൂണിറ്റ് എഞ്ചിനുകളും നല്‍കുന്നുണ്ടെന്നും നിര്‍ണായക ഘട്ടത്തില്‍ പൊതു ഇടങ്ങള്‍ അണുമുക്തമാക്കുന്നതിന് ഇത് സര്‍ക്കാരിന് ഉപകാരപ്രദമാകുമെന്നും കോവിഡ്-19നെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തില്‍ ഹോണ്ട കൂടെയുണ്ടെന്നും ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മിനോരു കാറ്റോ പറഞ്ഞു.
Post Your Comments