ന്യൂ ഡൽഹി : ഡോക്ടര്‍ക്ക് കൊവിഡ് 19 ബാധയെന്നു സ്ഥിരീകരണം, ഡല്‍ഹിയിൽ ആശുപത്രി അടച്ചിട്ടു. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഒപി, ലാബ് എന്നിവ അണുവിമുക്തമാക്കാനായി സർക്കാർ അടച്ചത്. ഡോക്ടറുടെ സഹോദരന്‍, സഹോദര ഭാര്യ എന്നിവര്‍ യുകെയില്‍ നിന്നെത്തിയിരുന്നു. ഇവരില്‍ നിന്നാകാം രോഗം പകര്‍ന്നത്-ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ബിഎല്‍ ഷെര്‍വാല്‍ പറയുന്നു. അതേസമയം ഡോക്ടറുമായി സമ്ബര്‍ക്കത്തിലായവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. നിലവില്‍ സമ്ബര്‍ക്ക പട്ടികയിലുള്ളവരെയെല്ലാം ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.
ഡൽഹിയിൽ ഇതുവരെ രണ്ടു പേർ കൊവിഡ് 19ബാധിച്ച് മരിച്ചു. 100 വൈറസ് ബാധ കേസുകൾ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടെ നിസ്സാമുദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതും അവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ഡല്‍ഹിയില്‍ വിവിധ ഭാഗങ്ങളിലുണ്ടെന്നതും ഡല്‍ഹിയെയും, രാജ്യത്തെയും ആശങ്കപ്പെടുത്തുന്നുണ്ട്
Post Your Comments