റിയാദ് : കൊവിഡ്-19 വൈറസ് ബാധയേറ്റു സൗദിയിൽ രണ്ടു പേർ കൂടി മരണപെട്ടു. മരിച്ചവർ വിദേശികൾ എന്നാണ് റിപ്പോർട്ട്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം ആകെ 10ആയി ഉയർന്നു. 110 പേര്‍ക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1563 ആയതായും ഇതുവരെ 165 പേർക്ക് രോഗം ഭേദമായെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also read : കോവിഡ്-19 : ലോക് ഡൗണില്‍ ഇന്ന് മുതല്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ച് ഈ സംസ്ഥാനം
റിയാദ് 33, ജിദ്ദ 29, മക്ക 20, ഖത്തീഫ് 7, അൽഖോബാർ 4, ദമാം, മദീന എന്നിവിടങ്ങളിൽ 3, ഹുഫൂഫ്, ജിസാൻ, ദഹ്റാൻ എന്നിവിടങ്ങളിൽ 2 വീതവും അബ്ഹ, അൽ ബദാഇഅ, ഖഫ്‌ജി, രസ്തനൂറ, ഖമീസ് മുഷയിത്ത് എന്നിവിടങ്ങളിൽ ഓരോന്നും വീതവുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മക്ക, മദീന ഉൾപ്പെടെ രാജ്യത്തെ 13 പ്രദേശങ്ങളിൽ സമ്പൂർണ കർഫ്യുവും റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ ഭാഗമായും മറ്റിടങ്ങളിൽ രാത്രികാല കാർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments