മോസ്കോ: ലോക വ്യാപകമായി കൊറോണ വൈറസ് പടരുമ്പോൾ വിചിത്രവാദവുമായി ബെലാറസ് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുകാഷെന്‍കോ. കൊറോണ എന്നൊരു വൈറസില്ലെന്നും ആഗോളതലത്തില്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്ന മുന്‍കരുതലുകളും ഭീതിയുമെല്ലാം വെറും ഭ്രാന്താണെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മുട്ടുകളില്‍ ഇഴഞ്ഞ് ജീവിക്കുന്നതിലും നല്ലത് സ്വന്തം കാലുകളില്‍ നിന്ന് മരിക്കുന്നതാണെന്നാണ് ഐസ് ഹോക്കി കളിക്കാനെത്തിയപ്പോൾ ലുകാന്‍ഷെ പറഞ്ഞത്. ഞാന്‍ ഹോക്കി കളിക്കുന്നത് നിര്‍ത്തിക്കാന്‍ കൊറോണ വൈറസിന് സാധിക്കുമോ. വൈറസിനെക്കുറിച്ച് കൂടുതല്‍ സംസാരിച്ചതോടെ ഇവിടെ വൈറസ് ഒന്നുമില്ല. ഈ ഗാലറികള്‍ കാണുന്നില്ലേ ഇതൊരു റഫ്രിജറേറ്ററാണ്. ഇതില്‍ നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ചെയ്യാനുള്ളത് ഹോക്കി കളിക്കുകയെന്നാണെന്നും അദ്ദേഹം പറയുന്നു. രണ്ടാഴ്ച മുന്‍പ് വോഡ്കയും സോണ ബാത്തും കൊറോണ വൈറസിനെ തുരത്തുമെന്ന അലക്സാണ്ടറിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. അതേസമയം ഇതിനോടകം 152 കൊറോണ വൈറസ് കേസുകളാണ് ബെലാറസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Post Your Comments