ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ 8000 ത്തില്‍ അധികം സൈനിക ഡോക്ടര്‍മാര്‍ തയ്യാറാണെന്ന് ഇന്ത്യന്‍ സൈന്യം. കൊറോണ കേസുകള്‍ ചികിത്സിക്കാനായി 9.000 ത്തിലധികം ആശുപത്രി കിടക്കകള്‍ ഇന്ത്യന്‍ സൈന്യം സജ്ജമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനായി പ്രത്യേക ആശുപത്രികള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യ സൈനിക മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ, വ്യോമസേനാ മേധാവി ആര്‍ കെ എസ് ബദൗരിയ എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.സേനകളുടെ കേന്ദ്രങ്ങളില്‍ രോഗികളെ പാര്‍പ്പിക്കുന്നതിനു സൗകര്യമൊരുക്കാന്‍ കര, നാവിക , വ്യോമസേനാ നേതൃത്വങ്ങള്‍ക്ക് പ്രതിരോധ മന്ത്രാലയം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൊറോണ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി 28 ആശുപത്രികള്‍ കര, നാവിക, വ്യോമസേന തയ്യാറാക്കിയിട്ടുണ്ട്. കരസേനയുടെ അഞ്ച് ആശുപത്രികളില്‍ കൊറോണ പരിശോധനാ സൗകര്യം ലഭ്യമാണ്. ആറ് ആശുപത്രികളില്‍ കൂടി ഉടന്‍ ഈ സൗകര്യം ലഭ്യമാക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
Post Your Comments