Latest NewsNewsIndia

സ്വന്തം ഡിസ്റ്റിലറിയില്‍ മദ്യ നിര്‍മ്മാണം നിര്‍ത്തി ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിച്ച് സൗജന്യമായി വിതരണം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ

ലുധിയാന: സ്വന്തം ഡിസ്റ്റിലറിയില്‍ മദ്യ നിര്‍മ്മാണം നിര്‍ത്തി ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിച്ച് സൗജന്യമായി വിതരണം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ റാണ ഗുര്‍ജിത് സിംഗ്. ലോക്ക് ഡൗണില്‍ ഡിസ്റ്റിലറിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുകയായിരുന്നു ഗുര്‍ജിത് സിംഗ്. തന്റെ മണ്ഡലമായ കപുര്‍ത്തലയിലാണ് ഇദ്ദേഹം സാനിറ്റൈസറുകള്‍ നിര്‍മിച്ച് സൗജന്യമായി വിതരണം ചെയ്യുന്നത്.

കഴിഞ്ഞ ഒരാഴ്ച കൊണ്ട് എല്ലാ സുരക്ഷയും പാലിച്ചുകൊണ്ട് അരലിറ്റര്‍ വീതമുള്ള 5000ത്തോളം കുപ്പി സാനിറ്റൈസറുകള്‍ നിര്‍മിച്ച് താന്‍ തന്നെ വിതരണത്തിന് നേതൃത്വം നല്‍കി മണ്ഡലത്തില്‍ വിതരണം ചെയ്‌തെന്നും ഇനിയും സാനിറ്റൈസറുകള്‍ നിര്‍മിച്ച് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കൂടി വിതരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഗുര്‍ജിത് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button