ന്യൂഡല്‍ഹി: ജനങ്ങള്‍ സാമ്പത്തികപ്രയാസം അനുഭവിക്കുമ്പോള്‍ ചെറുകിട നിക്ഷേപത്തിന്റെ പലിശനിരക്ക് വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൃദയശൂന്യവും ലജ്ജാകരവുമാണെന്ന ആരോപണവുമായി കോൺഗ്രസ്. കോണ്‍ഗ്രസ് വക്താവ് ജെയ്‌വര്‍ ഷെര്‍ഗില്‍ ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഷൈലോക്കിനെ പോലെ സര്‍ക്കാര്‍ ജനങ്ങളുടെ ഇറച്ചി പറിച്ചെടുക്കരുത്. സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ജനങ്ങളെ സഹായിക്കേണ്ട സമയത്ത് പലിശനിരക്ക് കുറക്കുന്നത് യുക്തിരഹിതവും അസംബന്ധവുമാണ്. ഇതിലൂടെ പൗരന്മാരുടെ 26,000 കോടി രൂപയാണ് സര്‍ക്കാര്‍ സ്വന്തമാക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments